യാത്രാ ട്രെയിനുകള്‍ കൂട്ടത്തോടെ റദ്ദാക്കപ്പെട്ട സാഹചര്യത്തില്‍ ഇന്ത്യന്‍ റെയില്‍വേയില്‍ ചരിത്രപരമായ അഴിച്ചുപണിയ്ക്ക് ഒരുങ്ങി സര്‍ക്കാര്‍. പഴയ ടൈം ടേബിളില്‍ ഓടിയിരുന്ന ട്രെയിനുകള്‍ സ്പെഷ്യല്‍ ട്രെയിനുകള്‍ക്ക് വഴി മാറുകയും പാളങ്ങളില്‍ തിരക്കു കുറയുകയും ചെയ്ത സാഹചര്യത്തില്‍ ട്രെയിന്‍ സമയത്തില്‍ വരുന്ന അപാകതകളും ഹാള്‍ട്ടുകളും ഒഴിവാക്കാനാണ് ശ്രമം. കൊവിഡ് മൂലം വൈകുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഈ പദ്ധതി വേഗത്തില്‍ നടപ്പാക്കാനാണ് ശ്രമമെന്നാണ് ഉന്നത റെയില്‍വേ വൃത്തങ്ങള്‍ പറയുന്നത്.
© 2019 IBC Live. Developed By Web Designer London