രാജ്യത്ത് പ്രഖ്യാപിച്ചിട്ടുള്ള ലോക്ക് ഡൗൺ ഏപ്രിൽ 14ന് അവസാനിക്കാനിരിക്കെ ഏപ്രിൽ 15 മുതലുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ച് ഇന്ത്യൻ റെയിൽവേയും വിമാനക്കമ്പനികളും. ലോക്ക് ഡൗൺ ഏപ്രിൽ 14 ന്ശേഷം നീട്ടില്ല എന്ന കേന്ദ്ര സർക്കാർ വിശദീകരണം വന്നതിനു പിന്നാലെയാണിത്.
ഏപ്രിൽ 14-ന് ശേഷം ലോക്ക് ഡൗൺ നീട്ടില്ലെന്ന് കേന്ദ്ര സർക്കാരിൽ നിന്ന് വ്യക്തത ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ടിക്കറ്റ് ബുക്കിംഗ് പുനഃരാരംഭിച്ചതെന്ന് ഇന്ത്യൻ റെയിൽവേയെ ഉദ്ധരിച്ച് ബിസിനസ് ലൈൻ റിപ്പോർട്ട് ചെയ്തിരുന്നു. വിമാനകമ്പനികളിൽ സ്പൈസ്ജെറ്റ്, ഇൻഡിഗോ, ഗോ എയർ എന്നിവരാണ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിരിക്കുന്നത്. നിലവിൽ ആഭ്യന്തര സർവീസുകളുടെ ബുക്കിംഗ് മാത്രമാണ് ഉള്ളത്. എന്നാൽ, ഇത് സംബന്ധിച്ച ഔദ്യോഗിക പ്രസ്താവനകളൊന്നും തന്ന കമ്പനികളുടെ ഭാഗത്ത് നിന്ന് വന്നിട്ടില്ല.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London