ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ക്കു നല്കിയ കോവിഡ് വാക്സിനില്‍ 23 ശതമാനവും ഉപയോഗശൂന്യമായതായി വിവരാവകാശ രേഖ. ഏപ്രില്‍ 11 വരെയുള്ള കണക്കാണിത്. തമിഴ്നാട്ടിലാണ് ഏറ്റവും കൂടുതല്‍ വാക്സിന് ഉപയോഗശൂന്യമായത്. വാക്സിന് ഒട്ടും ഉപയോഗശൂന്യമാകാതെ ഉപയോഗിച്ച സംസ്ഥാനം കേരളമാണ്.
വാക്സിന്റെ ഒരു വയലില്‍ 10 ഡോസ് ആണുള്ളത്. തുറന്നു കഴിഞ്ഞാല്‍ നാല് മണിക്കൂറിനുള്ളില്‍ 10 ഡോസും ഉപയോഗിക്കണം. ബാക്കിവന്നാല്‍ അത് ഉപയോഗശൂന്യമാകും. ഇത്തരത്തില്‍ വിവിധ സംസ്ഥാനങ്ങളിലായ ഉപയോഗശൂന്യമായത് 23 ശതമാനം വാക്സിനാണെന്നാണ് കണക്ക് വ്യക്തമാക്കുന്നത്. ഏപ്രില്‍ 11 വരെ വിതരണം ചെയ്ത 10.34 കോടി ഡോസ് വാക്സിനുകളില്‍ 44.78 ലക്ഷം ഡോസുകള്‍ ഉപയോഗശൂന്യമായി..
തമിഴ്നാട് ഉപയോഗശൂന്യമാക്കിയത് 12.10 ശതമാനമാണ്. ഹരിയാന (9.74%), പഞ്ചാബ് (8.12%), മണിപ്പുര്‍ (7.8%), തെലങ്കാന (7.55%) എന്നീ സംസ്ഥാനങ്ങളാണ് വാക്സിന് ഉപയോഗശൂന്യമാക്കിയതില്‍ മുന്നിലുള്ള മറ്റു സംസ്ഥാനങ്ങള്‍. ഏറ്റവും കാര്യക്ഷമമായി ഉപയോഗിച്ച സംസ്ഥാനങ്ങളില്‍ മുന്നിലുള്ള മറ്റു സംസ്ഥാനങ്ങള്‍ പശ്ചിമ ബംഗാള്‍, ഹിമാചല്‍ പ്രദേശ്, മിസോറം, ഗോവ, ദാമന്‍ ദ്യൂ, ആന്‍ഡമാന്‍-നിക്കോബാര്‍, ലക്ഷദ്വീപ് എന്നിവയാണ്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London