ന്യൂയോർക്ക്: യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് വേണ്ടി ഇന്ത്യൻ പതാകയുമായി പ്രകടനത്തിൽ പങ്കെടുത്ത വിൻസന്റ് സേവ്യറിന് പുറമെ മറ്റൊരു ഇന്ത്യൻ സ്വദേശിയും വാർത്തകളിൽ ഇടം നേടി. ട്രംപിൻ്റെ ട്വിറ്റർ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാൻ തീരുമാനിച്ചതിന് നേതൃത്വം നൽകിയാണ് വിജയ ഗദ്ദേ എന്ന ഇന്ത്യക്കാരി ശ്രദ്ദയാകർഷിച്ചത്.
ട്വിറ്റർ അക്കൗണ്ടുകൾ ശാശ്വതമായി നിർത്തിവയ്ക്കാനുള്ള നടപടിക്ക് നേതൃത്വം നൽകിയത് ട്വിറ്ററിൻ്റെ ഉന്നത അഭിഭാഷകയായ വിജയ ഗദ്ദെ ആയിരുന്നു. ഇന്ത്യയിൽ ജനിച്ച വിജയ ഗദ്ദെ കുട്ടിക്കാലം മുതൽ തന്നെ മാതാപിതാക്കളോടൊപ്പം യുഎസിലാണ് താമസം. പിതാവ് മെക്സിക്കോ ഉൾക്കടലിലെ എണ്ണ ശുദ്ധീകരണശാലകളിൽ കെമിക്കൽ എഞ്ചിനീയറായിരുന്നു. 2011ലാണ് വിജയ ട്വിറ്ററിൽ ചേരുന്നത്. യുഎസിൽ കലാപകാരികളെ പ്രോത്സാഹിപ്പിക്കുന്ന കാരണത്താലാണ് ട്രംപിൻ്റെ ട്വിറ്റർ അക്കൗണ്ട് നിർത്തിവച്ചത്. ആദ്യമായാണ് ഒരു രാഷ്ട്രനേതാവിൻ്റെ അക്കൗണ്ട് ട്വിറ്റർ അവസാനിപ്പിക്കുന്നത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London