ഷീന ബോറ കൊലപാതക കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മുന്‍ മീഡിയ എക്സിക്യുട്ടീവ് ഇന്ദ്രാണി മുഖര്‍ജിക്ക് ജാമ്യം. ആറര വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷമാണ് ഇന്ദ്രാണിക്ക് ജാമ്യം ലഭിക്കുന്നത്. ഇരുപത്തിനാലുകാരിയായ മകള്‍ ഷീന ബോറയെ 2012 ഏപ്രില്‍ മാസത്തില്‍ മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്നയുടേയും ഡ്രൈവര്‍ ശ്യാംവര്‍ റായിയുടെയും സഹായത്തോടെ കൊലപ്പെടുത്തിയെന്നാണ് കേസ്. കൊലപാതകത്തിന് ശേഷം മൃതദേഹം റായ്ഗഡിനടുത്ത വനപ്രദേശത്തെത്തിച്ച് കത്തിച്ച് കളഞ്ഞതായി അവരുടെ ഡ്രൈവര്‍ പൊലീസില്‍ വെളിപ്പെടുത്തിയിരുന്നു. 2015ലാണ് ഇന്ദ്രാണി മുഖര്‍ജി അറസ്റ്റിലാകുന്നത്.
അവര്‍ നീണ്ട കാലം ജയില്‍ വാസമനുഭവിച്ചു. ജാമ്യം ലഭിക്കുക എന്നത് അവരുടെ അവകാശമാണ്. വിചാരണയെ ബാധിക്കുമെന്നതിനാല്‍ കേസ് സംബന്ധിച്ച് ഒന്നും ഇപ്പോള്‍ പറയുന്നില്ലെന്നുമാണ് കോടതിയുടെ നിരീക്ഷണം. കേസില്‍ 50 ശതമാനം സാക്ഷികളുടെയും മൊഴി ഇതുവരെയും രേഖപ്പെടുത്തിയിട്ടില്ല. സാഹചര്യത്തെളിവുകള്‍ വച്ചുള്ള കേസാണിതെന്നും വിചാരണ നടപടികള്‍ പെട്ടെന്ന് തീരില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London