തിരുവനന്തപുരം: ഇടുക്കി എഞ്ചിനിയറിംഗ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകൻ കൊല്ലപ്പെട്ടതിനെത്തുടർന്നുണ്ടായ ക്രമസമാധാന പ്രശ്നങ്ങൾ കണക്കിലെടുത്ത് പ്രതിപക്ഷ നേതാവ് വിഡി സതീശൻറെയും കെ പി സി സി പ്രസിഡൻറ് കെ സുധാരൻറെയും സുരക്ഷ ശക്തിപ്പെടുത്താൻ നിർദേശം നൽകി ഇൻറലിജൻസ്. ഇരുവർക്കും പുറമെ പ്രധാന കോൺഗ്രസ് നേതാക്കളുടെ സുരക്ഷ വർധിപ്പിക്കണമെന്നും നിർദേശമുണ്ടെന്ന് മാതൃഭൂമി ന്യൂസാണ് റിപ്പോർട്ട് ചെയ്തത്.
പ്രതിപക്ഷ നേതാവ് വി ഡി സതീശൻറെ പ്രത്യേക കാവലിന് പുറമെ അകമ്പടിപ്പോലീസ് വേണം. കെ സുധാകരന് നിലവിലുള്ള ഗൺമാന് പുറമെ കമാൻഡോ ഉൾപ്പെടെയുള്ള സുരക്ഷയൊരുക്കണം. കെ പി സിസി പ്രസിഡൻറ് പങ്കെടുക്കുന്ന പൊതുസമ്മേളനങ്ങളിൽ സ്പെഷ്യൽ ബ്രാഞ്ച് നിരീക്ഷണം ഏർപ്പെടുത്തണം തുടങ്ങിയ നിർദേശങ്ങളാണ് ഇൻറലിജൻസ് നൽകിയിട്ടുള്ളതെന്ന് റിപ്പോർട്ട് പറയുന്നു.
സുധാകരൻറെ വീടിന് പോലീസ് കാവൽ വേണം, കോൺഗ്രസ് ഓഫീസുകൾക്ക് സുരക്ഷ വേണം തുടങ്ങിയ നിർദേശങ്ങളും ഇൻറലിജൻസ് മുന്നോട്ട് വെച്ചിട്ടുണ്ട്. പ്രധാന കോൺഗ്രസ് നേതാക്കളുടെ സുരക്ഷാ സംവിധാനങ്ങൾ വർധിപ്പിക്കാൻ ജില്ലാ പോലീസ് മേധാവിമാർക്കാണ് നിർദേശം നൽകിയിരിക്കുന്നത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London