കേരളത്തിലെ മത്സ്യസമ്പത്ത് കൊള്ളയടിക്കാൻ അന്തർദേശീയ ശക്തികൾ ശഅരമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മത്സ്യമേഖലയെ അമേരിക്കൻ കമ്പനിക്ക് തീറെഴുതാൻ സർക്കാർ നീക്കമുണ്ടെന്നും ചെന്നിത്തല ആരോപിച്ചു. ആഴക്കടൽ മത്സ്യബന്ധനത്തിന് ഇഎംസിസി എന്ന അമേരിക്കൻ കമ്പനിയുമായി കരാർ ഒപ്പിച്ചുവെന്നും ചെന്നിത്തല പറഞ്ഞു.
വൻ കൊള്ളയാണ് കമ്പനി ആസൂത്രണം ചെയ്യുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഗൂഢാലോചനയ്ക്ക് നേതൃത്വം നൽകുന്നത് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയാണ്. ന്യൂയോർക്കിൽ വച്ച് മന്ത്രിയും കമ്പനി പ്രതിനിധികളും ചർച്ച നടത്തിയിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വെളിപ്പെടുത്തി.
ഇഎംസിസി കമ്പനിക്ക് ആകെ മൂലധനം 10 ലക്ഷം രൂപയാണ്. രണ്ട് വർഷം മുമ്പാണ് കമ്പനി രൂപീകരിച്ചത്. ഗ്ലോബൽ ടെൻഡർ വിളിക്കാതെ കരാർ എങ്ങനെ നൽകിയെന്ന് ചെന്നിത്തല ചോദിച്ചു. ഇടപാടിൽ സമഗ്ര അന്വേഷണം വേണമെന്നും ചെന്നിത്തല.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London