പുഴക്കാട്ടിരി: അന്താര്ഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലെ ഫീല്‍ഡ് ഔട്ട്റീച്ച് ബ്യൂറോ വയനാട് പുഴക്കാട്ടിരി ഗ്രാമ പഞ്ചായത്തുമായും കുംടുബശ്രീ യൂണിറ്റുമായും സഹകരിച്ച് വെബ്ബിനാര്‍ സംഘടിപ്പിച്ചു.
‘സാമൂഹിക പുരോഗതിക്ക് സ്ത്രീ ശ്ക്തി’ എന്ന വിഷയത്തില്‍ പഞ്ചായത്ത് അംഗങ്ങള്‍ പങ്കെടുത്ത ചര്‍ച്ച നടന്നു. നേതൃനിരയിലേക്ക് സ്ത്രീകള്‍ വരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ് ചര്‍ച്ച ചെയ്തത്. സാമൂഹിക രംഗത്ത് സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് വയനാട് ഫീല്‍ഡ് ഔട്ട്റീച്ച് ബ്യൂറോ ഓഫീസര്‍ ശ്രീ സി. ഉദയകുമാര്‍ സംസാരിച്ചു.
പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി ഖദീജ ബീവി, സിഡിഎസ് പ്രസിഡന്റ് ശ്രീമതി വനിത കൃഷ്ണന്, ഫീല്‍ഡ് പബ്ലിസിറ്റി ഓഫീസര്‍ ശ്രീ പ്രജിത്ത് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London