ഐഎൻടിയുസി കോൺഗ്രസിന്റെ പോഷക സംഘടനയല്ലെന്ന വിഡി സതീശൻ്റെ പരാമർശത്തിനെതിരെ ചങ്ങനാശ്ശേരിയിൽ തൊഴിലാളികളുടെ പ്രതിഷേധം.‘തെരഞ്ഞെടുപ്പ് വന്നാൽ പോസ്റ്റർ ഒട്ടിക്കാനും കൊടി പിടിക്കാനും ഐഎൻടിയുസിക്കാരേ ഉള്ളൂ, ഒറ്റ നേതാക്കന്മാരെ കാണില്ല, വി ഡി സതീശൻ പ്രസ്താന പിൻവലിക്കുന്നത് വരെ പ്രതിഷേധം തുടരും. കോൺഗ്രസിൽ വിശ്വസിക്കുന്ന തൊഴിലാളി സംഘടനയാണ് ഐഎൻടിയുസി. 18 ലക്ഷം തൊഴിലാളികൾ കേരളത്തിൽ ആ സംഘടനയ്ക്കുണ്ട്. ആ പ്രസ്ഥാനത്തെ തള്ളിപ്പറഞ്ഞാൽ സഹിക്കാനാകുന്നതല്ല’. ഐഎൻടിയുസി പ്രതിനിധികൾ പറഞ്ഞു.‘പ്രതിഷേധിക്കുന്നു എന്നുകരുതി ഞങ്ങളാരും കോൺഗ്രസ് വിട്ടുപോകില്ല. ഞങ്ങളിൽ ഓടുന്നതും കോൺഗ്രസ് രക്തമാണ്. അല്ലെങ്കിൽ ഞങ്ങളുടെയും കുടുംബത്തിന്റെയും വോട്ട് വേണ്ടെന്ന് കോൺഗ്രസ് ദേശീയ നേതൃത്വം പറയട്ടെ’. പ്രസ്താവന പിൻവലിച്ചില്ലെങ്കിൽ പ്രതിഷേധത്തിന്റെ രൂപം മാറുമെന്നും പ്രതിനിധികൾ വ്യക്തമാക്കി.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London