ഡല്ഹി: ജിയോ കുടുംബത്തിലെ അംഗങ്ങൾക്ക് ഒരൊറ്റ പ്ലാനിലൂടെ ആനുകൂല്യങ്ങൾ ലഭിക്കുന്ന വിധത്തിലാണ് ജിയോ പ്ലസ് സേവനങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. നാല് പ്ലാനുകളാണ് ഇതിലുള്ളത്. രാജ്യത്തെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായ ജിയോ (Jio) പുതിയൊരു വിഭാഗം പ്ലാനുകൾ കൂടി അവതരിപ്പിച്ചിരിക്കുകയാണ്. പോസ്റ്റ് പെയ്ഡ് വിഭാഗത്തിൽ വരുന്ന ഈ പ്ലാനുകൾ ജിയോ പ്ലസ് എന്നാണ് അറിയപ്പെടുന്നത്. ഒരു പ്ലാൻ റീചാർജ് ചെയ്താൽ അതിന്റെ ആനുകൂല്യങ്ങൾ കുടുംബത്തിലെ എല്ലാവരുടെയും ജിയോ നമ്പരുകളിൽ ലഭിക്കുന്ന വിധത്തിലുള്ള പ്ലാനുകളാണ് ഇവ. പ്രതിമാസം 399 രൂപ മുതലാണ് ഈ പ്ലാനുകളുടെ വില ആരംഭിക്കുന്നത്.
പുതിയ പ്ലാനുകൾക്കൊപ്പം ജിയോ വെൽക്കം ഓഫറിലൂടെ സൌജന്യമായി 5ജി ഡാറ്റയും ലഭിക്കും.നാല് ജിയോ പ്ലസ് പ്ലാനുകൾ ജിയോ പ്ലസ് വിഭാഗത്തിൽ നാല് പുതിയ പോസ്റ്റ്പെയ്ഡ് പ്ലാനുകളാണ് ജിയോ പ്രഖ്യാപിച്ചിരിക്കുന്നത്. 299 രൂപ, 399 രൂപ, 599 രൂപ, 699 രൂപ എന്നിങ്ങനെയാണ് ഈ പ്ലാനുകളുടെ വില. ഈ പ്ലാനുകളെല്ലാം 2023 മാർച്ച് 22 മുതൽ ഉപയോക്താക്കൾക്ക് ലഭ്യമാകും. 399 രൂപയുടെയും 699 രൂപയുടെയും പ്ലാനുകൾ തിരഞ്ഞെടുക്കുന്ന ആളുകൾ അധികമായി എടുക്കുന്ന ഒരു സിമ്മിന് 99 രൂപ നൽകേണ്ടി വരും. ഇത് കൂടാതെ ഒരു സെക്യൂരിറ്റി ഡെപ്പോസിറ്റും നൽകേണ്ടി വരും.
എല്ലാവർക്കും സെക്യൂരിറ്റി ഡെപ്പോസിറ്റ്
നിലവിൽ ജിയോ ഫൈബർ ഉപയോഗിക്കുന്ന ആളുകൾ, കോർപ്പറേറ്റ് ജീവനക്കാർ, നിലവിലുള്ള ജിയോ ഇതര പോസ്റ്റ്പെയ്ഡ് ഉപയോക്താക്കൾ, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐയുടെ ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾ എന്നിവർക്ക് മികച്ച ക്രെഡിറ്റ് സ്കോർ ഉണ്ടെങ്കിൽ സെക്യൂരിറ്റി ഡെപ്പോസിറ്റ് നൽകേണ്ടി വരില്ല എന്നതും ശ്രദ്ധേയമാണ്.
ഒരു റീചാർജിൽ തന്നെ കുടുംബത്തിലെ എല്ലാവർക്കും വാലിഡിറ്റിയും കോളിങ്, എസ്എംഎസ് ആനുകൂല്യങ്ങളും ലഭിക്കുന്നു എന്നതാണ് ഈ പ്ലാനിന്റെ ഏറ്റവും വലിയ സവിശേഷത.
ഒടിടി ആനുകൂല്യങ്ങൾ
ജിയോ പ്ലസ് പ്ലാനുകൾ തിരഞ്ഞെടുത്താൽ നെറ്റ്ഫ്ലിക്സ്, ജിയോ ടിവി, ആമോസൺ, ജിയോ സിനിമ തുടങ്ങിയ ഒടിടി ആപ്പുകളിലേക്ക് ആക്സസ് ലഭിക്കും.
വിദേശ യാത്രയ്ക്കിടെ നിങ്ങൾക്ക് ഇൻ-ഫ്ലൈറ്റ് കണക്റ്റിവിറ്റിയും ജിയോ ലഭ്യമാക്കും. ഇന്റർനാഷണൽ റോമിങ്ങിൽ ആയിരിക്കുമ്പോൾ ഇന്ത്യയിൽ ആരെയെങ്കിലും വിളിച്ചാൽ മിനിറ്റിന് ഒരു രൂപ നിരക്ക് ഈടാക്കുന്ന വൈഫൈ കോളിങ് സേവനവും ജിയോ നൽകുന്നുണ്ട്. 129 രാജ്യങ്ങളിലെ ഉപയോക്താക്കൾക്ക് ഒരു ഇന്റർനാഷണൽ പ്ലാനും ലഭിക്കും.
ആഡ് ഓൺ കണക്ഷൻ
399 രൂപയുടെയും 699 രൂപയുടെയും ജിയോ പ്ലസ് പ്ലാനുകളിൽ മൂന്ന് ആഡ്-ഓൺ കണക്ഷനുകൾ വരെയാണ് ലഭിക്കുന്നത്. അതായത് നിങ്ങളുടെ പോസ്റ്റ്പെയ്ഡ് കണക്ഷനൊപ്പം മൂന്ന് വ്യത്യസ്ത മൊബൈൽ നമ്പറുകളുള്ള മൂന്ന് സിം കാർഡുകൾ വരെ ഈ ഇതിൽ ഉൾപ്പെടുത്താം. 399 രൂപ പ്ലാനിലൂടെ എല്ലാ കണക്ഷനുകൾക്കും 75 ജിബി ഡാറ്റയാണ് ലഭിക്കുന്നത്.
അൺലിമിറ്റഡ് കോളുകളും പ്ലാൻ നൽകുന്നു. 875 രൂപയാണ് ഈ പ്ലാനുകൾ തിരഞ്ഞെടുക്കുന്നവർ നൽകേണ്ടി വരുന്ന സെക്യൂരിറ്റി ഡെപ്പോസിറ്റ്. ഒരു മാസത്തെ സൌജന്യ ട്രയലും ജിയോ പ്രഖ്യാപിച്ചിട്ടുണ്ട്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London