ഐപിഎല്ലില്‍ ആവേശകരമായ മത്സരത്തില്‍ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ 18 റണ്‍സിന് കീഴടക്കി ഡല്‍ഹി ക്യാപിറ്റല്‍സ്. 229 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കോല്‍ക്കത്തയുടെ പോരാട്ടം 20 ഓവറില്‍ 210-8ന് അവസാനിച്ചു.
ആവേശം നിലനിര്‍ത്തിയ മത്സരത്തില്‍ അഞ്ച് സിക്സും ഒരു ഫോറും സഹിതം 18 പന്തില്‍ 44 റണ്‍സ് നേടിയ ഇയോന്‍ മോര്ഗന് 19-ാം ഓവറില്‍ പുറത്തായതോടെയാണ് കോല്‍ക്കത്ത പരാജയം സമ്മതിച്ചത്. രാഹുല്‍ ത്രിപാതി (15 പന്തില്‍ 36) മികച്ച പിന്തുണയാണ് മോര്ഗന് നല്‍കിയത്.
© 2019 IBC Live. Developed By Web Designer London