ഐപിഎല്ലില്‍ റോയല്‍ പോരാട്ടത്തില്‍ ബാംഗ്ലൂരിന് എട്ട് വിക്കറ്റ് ജയം.രാജസ്ഥാന് റോയല്‍സിനെതിരേ സീസണിലെ ഏറ്റവും മികച്ച പ്രകടനവുമായാണ് ബാംഗ്ലൂര്‍ ഇന്നിങ്സ് അവസാനിപ്പിച്ചത്.154 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ബാംഗ്ലൂര്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ അഞ്ച് പന്ത് ബാക്കി നില്‍ക്കെ വിജയം കണ്ടു. ക്യാപ്റ്റന്‍ കോഹ്ലി ഫോമിലേക്കുയര്‍ന്ന മല്‍സരത്തില്‍ മലയാളി താരം ദേവദത്ത് പടിക്കല്‍ ഇന്ന് അര്‍ദ്ധസെഞ്ചുറി നേടി. കോഹ് ലി 72 റണ്‍സുമായും ദേവ്ദത്ത് 63 റണ്‍സുമായി നിലയുറപ്പിച്ചപ്പോള്‍ ബാംഗ്ലൂര്‍ ജയം അനായാസമായി. ദേവ്ദത്തിന്റെ ടൂര്‍ണ്ണമെന്റിലെ മൂന്നാം അര്‍ദ്ധസെഞ്ചുറിയാണ്. ഐപിഎല്‍ ചരിത്രത്തില്‍ നാലു മല്‍സരങ്ങളില്‍ മൂന്നെണ്ണത്തിലും 50ന് മുകളില്‍ സ്കോര്‍ ചെയ്തെന്ന റെക്കോഡും താരം സ്വന്തമാക്കി. 45 പന്തില്‍ നിന്നാണ് താരം 63 റണ്‍സ് നേടിയത്.
© 2019 IBC Live. Developed By Web Designer London