ഖത്തർ ലോകകപ്പിന് ഇറാൻ യോഗ്യത ഉറപ്പിച്ചു. ഏഷ്യൻ മേഖലയിലെ യോഗ്യതാമത്സരത്തിൽ മൂന്നാം റൗണ്ട് എ ഗ്രൂപ്പിലെ മത്സരത്തിൽ ഇറാഖിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയാണ് ഇറാൻ ഖത്തറിലേക്ക് ടിക്കറ്റുറപ്പിച്ചത്. മെഹദി തരേമിയാണ് ഇറാന്റെ വിജയഗോൾ നേടിയത്. ഏഷ്യൻ കോൺഫെഡറേഷനിൽ നിന്ന് ഖത്തർ ലോകകപ്പിന് യോഗ്യത നേടുന്ന ആദ്യ രാജ്യമാണ് ഇറാൻ. തെഹ്റാനിലെ ആസാദി സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ പതിനായിരത്തോളം കാണികളെ സാക്ഷിയാക്കിയാണ് ഇറാന്റെ നേട്ടം. ആറാം തവണയാണ് ഇറാൻ ലോകകപ്പ് യോഗ്യത നേടുന്നത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London