കെ എസ് ആർ ടി സിയിലെ നൂറു കോടി രൂപയുടെ ക്രമക്കേട് സംബന്ധിച്ച് വിശദീകരണം ലഭിച്ച ശേഷം തുടർ നടപടികളിലേക്ക് കടക്കുമെന്ന് എം ഡി ബിജു പ്രഭാകർ. വിജിലൻസ് അന്വേഷണമുൾപ്പെടെയുള്ള കാര്യത്തിൽ വിശദീകരണത്തിൻ്റെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കും. വിരമിച്ച ഉദ്യോഗസ്ഥർക്കും കാരണം കാണിക്കൽ നോട്ടീസ് നൽകും. ശമ്പള പരിഷ്ക്കരണം സർക്കാരിൻ്റെ ശ്രദ്ധയിൽ പെടുത്തുമെന്നും ബിജു പ്രഭാകർ പറഞ്ഞു.
കെ എസ് ആർ ടി സി യിലെ നൂറ് കോടി ക്രമക്കേട് വിജിലൻസിന് വിടാത്തത് അന്വേഷണം അട്ടിമറിക്കാനാണെന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു. മാത്രമല്ല എക്സിക്യൂട്ടീവ് ഡയറക്ടർ കെ.എം.ശ്രീകുമാറിന് കാരണം കാണിക്കൽ നോട്ടീസിന് മറുപടി പറയാനുള്ള സമയപരിധി 31 ന് അവസാനിക്കും. ശ്രീകുമാറിൻ്റെ വിശദീകരണത്തിന് ശേഷം വിജിലൻസ് അന്വേഷണത്തിന് വിടുന്നതിൽ തീരുമാനമെടുക്കുമെന്ന് ബിജു പ്രഭാകർ വ്യക്തമാക്കി.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London