ചെവിയിൽ ഒരു ചെറിയ ഒരു അസ്വസ്ത തോന്നിയാൽ ഉടൻ തന്നെ ഇയർ ബഡ്സിനെ ആശ്രയിക്കുന്നവരാണ് പലരും. ചിലപ്പോ വെറുതെയെങ്കിലും ബഡ്സ് ചെവിയിൽ ഇട്ട് തിരിക്കുന്നതും ചിലരുടെ ശീലമാണ്. എന്നാൽ ഈ തിരിക്കൽ ഒരു ശീലമാക്കുന്നത് അത്ര നല്ലതല്ലന്നെണ് ഇഎൻടി ഡോക്ടേഴ്സ് പറയുന്നത്, ചെരിയൊരു അശ്രദ്ധ കൊണ്ട് കേൾവി ശ്കതിയെ തന്നെ കാര്യമായി ബാധിക്കാം. സ്ഥിരമായി ബഡിസ് ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.
ചെവിക്കായം അല്ലെങ്കിൽ ഇയർ വാക്സ് നീക്കാനാണ് പ്രധാനമായും ഇയർ ബഡ്ഡുകൾ ഉപയോഗിക്കുന്നത്. ചെവിക്കുള്ളിലെ അഴുക്കും പൊടിയും പുറത്തുകളയാനുള്ള ചെവിയുടെ സ്വാഭാവികമായ ശുചീകരണ പ്രക്രിയയാണ് ചെവിക്കായം. ശരീരത്തിലെ ഈർപ്പം കുറയുക. കൂടുതൽ സമയം എസിയിൽ ഇരിക്കുക, വരണ്ട കാലാവസ്ഥ തുടങ്ങിയ കാരണങ്ങളാണ് ചെവിക്കായം കട്ടി പിടിക്കാൻ കാരണം.
സാധാരണഗതിയിൽ ചെവിക്കായം തനിയെ പുറത്തു പോകും. ബഡ്സ് ചെവിയിലേക്ക് കയറ്റുമ്പോൾ ചെവിക്കായം കൂടൂതൽ ഉള്ളിലേക്ക് കയറി ചെവി അടയാൻ സാധ്യത കൂടുതലാണ്. ബഡിസ് ഇടുന്ന സമയത്ത് വാക്സ് ഒരൽപം പുറത്ത് വരികയും കൂടുത്ല ആകത്തോട്ട് പോവുകയുമാണ് ചെയ്യുന്നത്. മാത്രമല്ല ബഡ്സിൻ്റെ അറ്റത്തുള്ള പഞ്ഞി ചെവിക്കകത്തു തങ്ങി നിൽക്കാനോ ചെവിയുടെ ടിംബാനിക്ക് മെംബറേനു(tympanic membrane) പോറൽ വീഴാനോ സാധ്യതയുണ്ട്.
ചെവിക്കായം ഒരു ഡോക്ടറുടെ സഹായത്തോടെ നീക്കം ചെയ്യുന്നതാണ് നല്ലത്. വാക്സ് ഹുക്ക് എന്ന ഉപകരണം കൊണ്ട് തോണ്ടിയെടുത്തോ സിറിഞ്ചിലൂടെ ശരീരതാപനിലയ്ക്ക് തുല്യമായ ചൂടിലുള്ള വെള്ളം (ഉപ്പ് വെള്ളവും ഉപയോഗിക്കും) ചെവിയുടെ അകത്തേക്ക് ചീറ്റിക്കുന്ന സിറിഞ്ചിങ് രീതിയിലൂടെയോ ചെവിക്കായം കളയാം. ചെവിയുടെ പുറത്തു കാണുന്ന ഭാഗമാണ് ബഡ്സ് ഉപയോഗിച്ചു വൃത്തിയാക്കേണ്ടത്. കഴിവതും മെഡിക്കൽ ഷോപ്പുകളിൽ നിന്നുള്ള ബഡ്സുകൾ വാങ്ങുക. കൈകൾ നല്ലതുപോലെ വൃത്തിയാക്കിയതിനുശേമേ ബഡ്സ് ഉപയോഗിക്കാവൂ. മാത്രമല്ല ബഡ്സിൽ പൊടിയും അഴുക്കും ഒന്നും കയറാതെ സൂക്ഷിച്ചു വെയ്ക്കുകയും വേണം.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London