മദ്യത്തിന്റെ കാലിക്കുപ്പികൾക്ക് പകരം പണം നൽകുന്ന പദ്ധതിക്ക് ഊട്ടി നീലഗിരിയിൽ തുടക്കമായി. കാലിക്കുപ്പി ഒന്നിന് പത്ത് രൂപ വീതമാകും നൽകുക. എല്ലാവിധ മദ്യക്കുപ്പികൾക്കും ഇതേ തുക ലഭിക്കും. തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ എല്ലാ മദ്യഷോപ്പുകളിലും ഈ സംവിധാനം നടപ്പിലാക്കിയിട്ടുണ്ട്. സർക്കാർ ടാസ്മാക് കടയിൽ നിന്നും വാങ്ങുന്ന മദ്യക്കുപ്പികളിൽ ഒരു സ്റ്റിക്കർ ഒട്ടിച്ചിട്ടുണ്ടാകും. സ്റ്റിക്കറോടെ കുപ്പികൾ മദ്യഷോപ്പുകളിൽ തിരികെ ഏൽപ്പിക്കുമ്പോഴാണ് കൂടുതലായി ഈടാക്കിയ 10 രൂപ തിരികെ നൽകുക.
ഒഴിഞ്ഞ മദ്യക്കുപ്പികൾ വലിയ പരിസ്ഥിതി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെന്ന വിലയിരുത്തലിനെത്തുടർന്നാണ് തീരുമാനം. കാലിക്കുപ്പികൾ വനത്തിന് സമീപമുള്ള പാതകളിൽ ഉപേക്ഷിക്കുന്നത് കാട്ടാനകൾക്കും മറ്റ് മൃഗങ്ങൾക്കും വലിയ ഭീഷണി സൃഷ്ടിക്കുന്നതായും മുൻപ് കണ്ടെത്തിയിരുന്നു. കുപ്പികൾ പരിസ്ഥിതിക്ക് വെല്ലുവിളിയുണ്ടാക്കുന്ന പശ്ചാത്തലത്തിൽ പ്രദേശത്ത് മദ്യം നിരോധിക്കാനുൾപ്പെടെ ആലോചനയുണ്ടായിരുന്നു. ഹൈക്കോടതി ജഡ്ജിമാരുടെ സമിതി കഴിഞ്ഞ മാസം ചേർന്ന യോഗത്തിന് പിന്നാലെയാണ് സർക്കാരിന്റെ തീരുമാനം.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London