ഗാസ: ഇസ്രായേലുമായി യു എ ഇ, ബഹ്റിന് രാജ്യങ്ങള്‍ സമാധാന കരാറില്‍ ഒപ്പുവച്ചതിനു പിന്നാലെ പാലസ്തീനില്‍ പ്രതിഷേധം കനക്കുന്നു. ഇസ്രായേലുമായി സാധാരണ നയതന്ത്ര ബന്ധം സ്ഥാപിക്കുമെന്ന ബഹ്റിന്റെ പ്രഖ്യാപനം വന്നതിന് പിന്നാലെതന്നെ കടുത്ത ഭാഷയില്‍ പാലസ്തീന് അപലപിച്ചിരുന്നു. ഗാസ മുനമ്ബില്‍ 100 കണക്കിന് പാലസ്തീനികളാണ് ചൊവ്വാഴ്ച പ്രതിഷേധിച്ചത്. കരാറില്‍ ശക്തമായ പ്രതിഷേധമാണ് രാജ്യത്ത് ഉയരുന്നത്. ഇതിനിടെ ഇവിടെ റോക്കറ്റ് ആക്രമണവും നടന്നിരുന്നു. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാസ്കുകളും പാലസ്തീന് പതാകകളുമേന്തി വെസ്റ്റ് ബാങ്ക് നഗരങ്ങളായ നബുലസ്, ഹെബ്രോണ്‍, ഗാസ എന്നിവിടങ്ങളില്‍ നൂറുകണക്കിന് പേരാണ് പ്രതിഷേധിച്ചത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London