സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട ഇരിക്കൂറിലെ കോൺഗ്രസിലെ തർക്കത്തിന് പരിഹാരം. എ വിഭാഗം നേതാക്കൾ സജീവ് ജോസഫിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുക്കും. രാജിവെച്ച യുഡിഎഫ് ജില്ലാ ചെയർമാനും മണ്ഡലം – ബ്ലോക്ക് ഭാരവാഹികളുമാണ് കൺവെൻഷനിലെത്തുക. ഉമ്മൻചാണ്ടിയുടെ ഇടപെടലിനെ തുടർന്നാണ് പ്രശ്നപരിഹാരമായത്.
സ്ഥാനാർഥിത്വത്തിൽ ഇടഞ്ഞ് രാജിവെച്ച നേതാക്കൾ രാജി പിൻവലിച്ചുവെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. ഇരിക്കൂറിനെ ചൊല്ലി കണ്ണൂർ കോൺഗ്രസിലുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ ഉമ്മൻചാണ്ടി ഇന്നലെ ജില്ലയിലെത്തിയിരുന്നു. എലത്തൂരിലെ പ്രശ്നവും ഉടൻ പരിഹരിക്കുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London