കോണ്‍ഗ്രസ് പ്രവർത്തകരാണ് ഗാന്ധി ചിത്രം നശിപ്പിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞത് നിയമവിരുദ്ധമാണെന്ന് വി.ഡി. സതീശൻ. ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി, അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന കേസില്‍ നിലപാട് പറയുന്നത് തെറ്റാണ്. കോൺഗ്രസുകാരാണ് പ്രതികളെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞതിന് ശേഷം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് എങ്ങനെയാണ് നിഷ്പക്ഷമായി ഇത് അന്വേഷിക്കാന്‍ കഴിയുകയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. മുഖ്യമന്ത്രിക്ക് എഡിജിപി മനോജ് എബ്രഹാമിന്റെ റിപ്പോർട്ട് കിട്ടിയോ?. മുഖ്യമന്ത്രി അന്വേഷണ ഉദ്യോഗസ്ഥന്റെ ചുമതല ഏറ്റെടുത്തത് എന്തിന്റെ അടിസ്ഥാനത്തിലാണ്. ഇപ്പോള്‍ നല്ല പിള്ള ചമഞ്ഞ് വര്‍ത്തമാനം പറയുന്ന മുഖ്യമന്ത്രിക്ക് മറവിരോഗമാണ്. മുന്‍കാല ചെയ്തികള്‍ മറന്നതുപോലെയാണ് അദ്ദേഹത്തിന്റെ സംസാരം. മുഖ്യമന്ത്രി തന്നെ പെരുമാറ്റച്ചട്ടം പഠിപ്പിക്കേണ്ട. മാധ്യമങ്ങളോട് കടക്ക് പുറത്തെന്ന് ഉൾപ്പടെ പറഞ്ഞിട്ടുള്ളയാളാണ് ഇപ്പോൾ നല്ല പിള്ള ചമയുന്നതെന്നും സതീശന് ഓര്‍മ്മിപ്പിച്ചു.
അതിക്രമം കാട്ടിയിട്ട് ഒടുവിൽ തള്ളിപ്പറയുന്നതാണ് സിപിഐഎമ്മിന്റെ പതിവ് രീതി. മുഖ്യമന്ത്രി നടത്തിയത് മന് കീ ബാത്താണ്. മന്ത്രിമാരാണ് സഭ തടസ്സപ്പെടുത്തിയത്. പ്രതിപക്ഷം നോട്ടിസ് നൽകിയത് അടിയന്തര പ്രമേയം അവതരിപ്പിക്കാൻ വേണ്ടിത്തന്നെയാണ്. മാന്യതയില്ലാതെയാണ് ഭരണപക്ഷം നിമയസഭയിൽ പെരുമാറിയത്. അതുകൊണ്ടാണ് അടിയന്തര പ്രമേയം അവതരിപ്പിക്കാതെ ഇറങ്ങിപ്പോയത്. ഈ രീതിയിൽ പ്രവർത്തിക്കാൻ സഭ ടിവിയെ അനുവദിക്കില്ല. സഭ ടിവി സിപിഐഎം ടിവി ആകേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London