ജമ്മു കശ്മീരില്‍ ബിജെപി നേതാവിനേയും പിതാവിനേയും സഹോദരനേയും ഭീകരര്‍ വെടിവെച്ച് കൊന്ന സംഭവത്തില്‍ 10 സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. ബിജെപി ബന്ദിപോര ജില്ലാ പ്രസിഡന്റ് ഷെയ്ക്ക് വസീം ബാരി, പിതാവ് ബഷീര്‍ അഹ്മദ്, സഹോദരന് ഉമര്‍ എന്നിവരാണ് ഭീകരരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
ഷെയ്ക്ക് വസീം ബാരിക്ക് സുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന ഉദ്യോഗസ്ഥരാണ് അറസ്റ്റിലായത്. പാകിസ്ഥാന് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയായ ജയ്ഷെ ഇ മുഹമ്മദ് ആണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് വ്യക്തമാക്കി. അതിനിടെ ആക്രമണത്തിന്റെ ഉത്തരവാദിത്തം പുതിയതായി രൂപംകൊണ്ട ഭീകരസംഘടനയായ ‘റെസിസ്റ്റന്റ് ഫ്രണ്ട്’ ഏറ്റെടുത്തു. ഹിസ്ബുള്‍ മുജാഹിദ്ദീന്‍, ജയ്ഷെ ഇ മുഹമ്മദ്, ലഷ്കര്‍ ഇ തൊയ്ബ എന്നീ ഭീകരസംഘടനകളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നതാണ് ‘റെസിസ്റ്റന്റ് ഫ്രണ്ട്’.
© 2019 IBC Live. Developed By Web Designer London