കൊച്ചി: മെഡിക്കല്‍ കോളജിന്റെ വരാന്തയില്‍ നടത്തിയ ഡാന്‍സിലൂടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ തൃശൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളായ ജാനകി ഓംകുമാറിനും നവീന്‍ കെ. റസാഖിനുമെതിരെ വിദ്വേഷ പ്രചാരണം. കൃഷ്ണരാജ് എന്ന അഭിഭാഷകന് ഇവരെ കുറിച്ച് ഫെയ്സ്ബുക്കില്‍ എഴുതിയ വിദ്വേഷ കുറിപ്പാണ് വിവാദമായിരിക്കുന്നത്. ഇരുവരുടെയും പേരിനൊപ്പമുള്ള റസാഖും ഓംകുമാറും എടുത്തുപറഞ്ഞും മതം അന്വേഷിച്ചുമാണ് വിദ്വേഷ പ്രചാരണം നടത്തുന്നത്.
‘ജാനകിയും നവീനും. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ രണ്ട് വിദ്യാര്‍ത്ഥികളുടെ ഡാന്‍സ് വൈറല്‍ ആകുന്നു. ജാനകി എം ഓംകുമാറും നവീന്‍ കെ റസാഖും ആണ് വിദ്യാര്‍ത്ഥികള്‍. എന്തോ ഒരു പന്തികേട് മണക്കുന്നു. ജാനകിയുടെ മാതാപിതാക്കള്‍ ഒന്ന് ശ്രദ്ധിച്ചാല്‍ നന്ന്. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട എന്നല്ലേ നിമിഷയുടെ അമ്മ തെളിയിക്കുന്നത്. ജാനകിയുടെ അച്ഛന് ഓംകുമാറിനും ഭാര്യക്കും വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം’ – എന്നാണ് ഇയാളുടെ കുറിപ്പ്. ് സൈബര്‍ ആക്രമണത്തിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്. നൃത്തം കണ്ട് ആസ്വദിക്കുന്നതിന് പകരം അവരുടെ മതം ഉയര്‍ത്തിപ്പിടിച്ച് വിദ്വേഷം പ്രചരിപ്പിക്കുന്ന വക്കീല്‍ കേരള സമൂഹത്തിന് തന്നെ അപമാനവും അപകടകാരിയും ആണെന്ന് കൃഷ്ണരാജിന് ആളുകള്‍ മറുപടി നല്‍കുന്നുണ്ട്.
തിരുവനന്തപുരം സ്വദേശിയാണ് ജാനകി. രാജീവ് ഗാന്ധി സെന്ററിലെ ശാസ്ത്രജ്ഞന് ഡോ. ഓം കുമാറിന്റെയും ചൈല്‍ഡ് ഡവലപ്മെന്റ് സെന്ററിലെ ഡോക്ടര്‍ മായാദേവിയുടെയും മകളാണ്. മാനന്തവാടി സ്വദേശി റസാഖിന്റെയും ദില്‍ഷാദിന്റെയും മകനാണ് നവീന്‍ റസാഖ്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London