ജസ്ന തിരോധാനക്കേസിൻ്റെ അന്വേഷണം സിബിഐ ഏറ്റെടുത്തു. സിബിഐ തിരുവനന്തപുരം യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്. ജസ്നയെ തട്ടിക്കൊണ്ടുപോയതാകാമെന്ന് സംശയമുള്ളതായി എഫ്ഐആറിൽ പറയുന്നു.
2018 മാർച്ച് 22 നാണ് എരുമേലി മുക്കൂട്ടുതറ സ്വദേശിയായ ജസ്നയെ കാണാതായത്. ഇതിന് പിന്നാലെ ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും വിശദമായ അന്വേഷണം നടത്തിയെങ്കിലും ജസ്ന എവിടെയെന്ന് കണ്ടെത്താൻ സാധിച്ചിരുന്നില്ല. ടോമിൻ തച്ചങ്കരി ക്രൈംബ്രാഞ്ച് മേധാവിയായിരിക്കുമ്പോൾ കേസുമായി ബന്ധപ്പെട്ട് ചില പരാമർശങ്ങൾ ഉണ്ടായിരുന്നു.
ഇതേ തുടർന്നാണ് ജസ്നയുടെ സഹോദരനും കെഎസ്യു സംസ്ഥാന പ്രസിഡന്റ് അഭിജിത്ത് അടക്കമുള്ളവർ ഹൈക്കോടതിയെ സമീപിച്ചത്. ഹർജിയിൽ ഹൈക്കോടതി വാദം കേൾക്കുകയും സിബിഐ കേസ് ഏറ്റെടുക്കാൻ തയാറാണെന്ന് അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് സിബിഐ തിരുവനന്തപുരം യൂണിറ്റ് കേസ് അന്വേഷണം ഏറ്റെടുത്തിരിക്കുന്നത്.
ജസ്നയെ തട്ടിക്കൊണ്ടുപോയതാകാമെന്ന സംശയമാണ് സിബിഐയുടെ എഫ്ഐആറിലുള്ളത്. കെ.ജി. സൈമൺ പത്തനംതിട്ട എസ്പിയായിരുന്ന സാഹചര്യത്തിൽ മൂവായിരത്തിലധികം ഫോൺ കോളുകൾ അടക്കം പരിശോധിച്ചതിനെ തുടർന്ന് വിലപ്പെട്ട വിവരങ്ങൾ കണ്ടെത്തിയെന്ന് പറഞ്ഞിരുന്നു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London