മലപ്പുറം: വനിതാ സംരംഭകത്വ രംഗത്ത് വിജയികള്‍ ആയവര്‍ക്ക് ജെസിഐ ഇന്ത്യ നല്കുന്ന ബിസിനസ് ഐക്കണ്‍ പുരസ്കാരം എക്കോ ക്രാഫ്റ്റ് ഉടമ ഷാഹിന ബഷീറിന്. നമ്മള് തീരെ ശ്രദ്ധിക്കാതെ വലിച്ചെറിയുന്ന പാഴ് വസ്തുക്കള്‍ ഉപയോഗിച്ച് ആകര്‍ഷണീയമായ അലങ്കാര വസ്തുക്കള്‍ നിര്‍മിച്ചു ശ്രദ്ധേയയായ വ്യക്തിയാണ് ഷാഹിന ബഷീര്‍.
ചൈനയില്‍ നിന്നും ഇറക്കുന്ന പ്ലാസ്റ്റിക് പൂക്കള്‍ക്ക് പകരം കുറഞ്ഞ ചിലവില്‍ കവുങ്ങിന് പാള, നെല്‍ പതിര് , പുല്ല്, വിത്തുകള്‍ എന്നിവ ഉപയോഗിച്ചു കരകൗശല വസ്തുക്കള്‍ നിര്‍മിച്ചു വിപണനം നടത്തുകയാണ് ഈ വീട്ടമ്മ. കുടുംബശ്രീ മേളകള്‍, അന്താരാഷ്ട്ര, അന്തര്‍ ദേശീയ മേളകള്‍ എന്നിവയില്‍ ഷാഹിന പങ്കെടുക്കാറുണ്ട് .
താന്‍ കാലാകാലങ്ങളായി വികസിപ്പിച്ചെടുത്ത കലാവിരുതുകള്‍ മറ്റുള്ള സ്ത്രീകളിലേക്കും പകര്‍ന്നു കൊടുക്കുക എന്ന ഉദ്ദേശത്തോടെ ഇക്കോ ക്രാഫ്റ്റ് – പെണ് പ്രകൃതി(Eco craft penprakruthi) എന്ന പേരില്‍ എന്ന യൂട്യൂബ് ചാനലും തുടങ്ങിയിട്ടുണ്ട്.
ജെസിഐ മേഖലാ 21 ലെ വിളയില്‍ ലോം പ്രസിഡന്റ് ശിഹാബുദ്ധീന്‍ മുഖ്യാതിഥി ആയ ചടങ്ങില്‍ ജെസിഐ കിഴിശ്ശേരി പ്രസിഡന്റ് ബിജുമോനും,ജെസിഐ കിഴിശ്ശേരി ജൂനിയര്‍ വിഭാഗം അധ്യക്ഷ ഹിബാ ഷിഹാബും ചേര്‍ന്ന് പുരസ്കാരം സമര്‍പ്പിച്ചു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London