പത്തനംതിട്ട: പത്തനംതിട്ട കൃഷ്ണ ജ്വല്ലറിയില്‍ മോഷണം നടത്തിയ 4 പേര് പിടിയില്‍. സേലത്ത് വാഹന പരിശോധനക്കിടെയാണ് പ്രതികള്‍ കുടുങ്ങിയത്. മഹാരാഷ്ട്ര സ്വദേശികളാണ് പിടിയിലായവരെല്ലാം. സ്വര്‍ണ്ണവും പണവുമായി ഒരാള്‍ ഓടി രക്ഷപ്പെട്ടു. പ്രതികള്‍ ഇപ്പോള്‍ സേലം പോലീസിന്റെ കസ്റ്റഡിയിലാണ്. മോഷണത്തിന് ഒത്താശ ചെയ്ത ജ്വല്ലറി ജീവനക്കാരന് അക്ഷയ് പാട്ടീലിനെ ഇന്നലെ കോഴഞ്ചേരിയില്‍ നിന്ന് പിടികൂടിയിരുന്നു .
വൈകിട്ട് അഞ്ചരയോടെ നാല് കിലോ സ്വര്‍ണമാണ് നഗരത്തിലെ കൃഷ്ണാ ജുവലേഴ്സില്‍ നിന്ന് മോഷണം പോയത്. ജ്വല്ലറിയിലെ സിസിടിവി ക്യാമറയുടെ ഹാര്‍ഡ് ഡിസ്കും സംഘം കൊണ്ട് പോയിരുന്നു. മഹാരാഷ്ട്രാ സ്വദേശിയായ സുരേഷ് സേട്ട് ആണ് ജ്വല്ലറി ഉടമ.
അഞ്ചംഗ സംഘമാണ് മോഷണം നടത്തിയതെന്നാണ് പൊലീസ് ആദ്യം പറഞ്ഞിരുന്നത് എന്നാല്‍ ഡ്രൈവറടക്കം ആറ് പേര് സംഘത്തിലുണ്ടായിരുന്നുവെന്നാണ് ഇപ്പോള്‍ മനസിലാകുന്നത്. ഇന്നലെ വൈകിട്ട് നഗരത്തിലെ മുത്താരമ്മന്‍ കോവിലിന് സമീപമുള്ള കൃഷ്ണ ജ്വല്ലേഴ്സില്‍ മോഷണം നടന്നത്. നാല് കിലോ സ്വര്‍ണവും 13 ലക്ഷം രൂപയുമാണ് മോഷ്ടിക്കപ്പെട്ടത്.
© 2019 IBC Live. Developed By Web Designer London