എറണാകുളം: 2016 ഏപ്രില്‍ 28ന് പെരുമ്ബാവൂരില്‍ കൊല്ലപ്പെട്ട നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ കുടുംബത്തെ സഹായിക്കാനായി രൂപീകരിച്ച സഹായ നിധിയിലെ പണം പൂര്‍ണ്ണമായും കുടുംബത്തിന് കൈമാറിയതായി ജില്ലാ ഭരണ കേന്ദ്രം അറിയിച്ചു. സര്‍ക്കാര്‍ അനുവദിച്ച 20 ലക്ഷം രൂപയും പൊതുജനങ്ങള്‍ സംഭാവന നല്കിയ തുകയും ചേര്‍ത്ത് 40,18,909 രൂപയാണ് സഹായ നിധിയില്‍ ഉണ്ടായിരുന്നത്. ജില്ലാ കലക്ടറുടേയും ജിഷയുടെ അമ്മ മുടക്കുഴ കുറ്റിക്കാട്ടു പറമ്ബില്‍ കെ.കെ രാജേശ്വരിയുടേയും പേരില്‍ എസ്.ബി.ഐയുടെ പെരുമ്ബാവൂര്‍ ബ്രാഞ്ചില്‍ ജോയിന്‍്റ് അക്കൗണ്ട് തുറന്നാണ് സഹായ നിധി രൂപീകരിച്ചിരുന്നത്. 12 തവണകളായി ഈ അക്കൗണ്ടിലെ തുക പിന്‍വലിച്ച് കെ.കെ.രാജേശ്വരിക്ക് നല്കി.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London