കോഴിക്കോട്: ഷാജുവിനെതിരെ നിര്‍ണായക മൊഴിയാണ് കൂടത്തായി കൂട്ട കൊലപാതകക്കേസില്‍ ഭാര്യ ജോളി ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.സിലിയുടെയും മകളുടെയും കൊലപാതകം ഷാജു അറിഞ്ഞിരുന്നു. താന്‍ തന്നെയാണ് അവരെ കൊലപ്പെടുത്തിയതെന്ന് ഷാജുവിനോട് പറഞ്ഞിരുന്നു.
ഇത് ആരും അറിയരുത് എന്നും അവര്‍ മരിക്കേണ്ടവര് തന്നെയാണ് എന്നും ഷാജു പറഞ്ഞിരുന്നതായി ജോളി ക്രൈം ബ്രാഞ്ച് സംഘത്തോട് വെളിപ്പെടുത്തി.അവരുടെ മരണത്തില്‍ തനിക്ക് ദുഖമില്ലെന്നും ഷാജു പറഞ്ഞിരുന്നതായി ജോളി പറഞ്ഞു. ജോളി പറഞ്ഞതനുസരിച്ച് ഷാജുവിന് ഈ കൊലപാതകങ്ങളെ കുറിച്ച് അറിയാമായിരുന്നെങ്കില്‍ എന്ത് കൊണ്ട് ഷാജു പോലീസിനെ അറിയിച്ചില്ല എന്ന ചോദ്യം ഉയരുന്നു.
ഷാജുവിനെതിരെ കുറ്റകൃത്യം അറിഞ്ഞിട്ടും അത് മറച്ചുവെച്ചുവെന്ന ആരോപണവും ശക്തമാകുന്നു.ഷാജുവിനെതിരെ ജോളിയുടെ നിര്‍ണായക മൊഴി പുറത്ത് വന്നതിന് പിന്നാലെ ഷാജുവിനെ ചോദ്യം ചെയ്യാനായി ക്രൈം ബ്രാഞ്ച് സംഘം വിളിപ്പിച്ചു. ജോളിയെ പൂര്‍ണമായും തള്ളുന്ന നിലപാടാണ് ഷാജു ഇതുവരെ സ്വീകരിച്ചിരുന്നത്. ടോം തോമസിന്റെ പൊന്നാമറ്റം വീട്ടില്‍ നിന്ന് ഷാജു കുറെ സാധനങ്ങള്‍ ചാക്കില്‍ കടത്തിയിരുന്നു.
ഷാജു എല്ലാവരോടും പറഞ്ഞിരുന്നത് ചാക്കില്‍ കടത്തിയത് പുസ്തകങ്ങളാണ് എന്നാണ്.വീട് പോലീസ് പൂട്ടി സീല്‍ ചെയ്യുന്നതിന് മുന്‍പാണ് ഷാജു സാധനങ്ങള്‍ മാറ്റിയത്. മരിച്ച റോയിയുടെയും കേസിലെ മുഖ്യ പ്രതിയെന്ന് കരുതുന്ന ജോളിയുടെയും മകനായ റൊമോ ഇന്നലെ ഷാജുവിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.
ജോളിയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യാന്‍ കൊണ്ട് പോയപ്പോള്‍ ഷാജു സിനിമ കാണാന്‍ പോയെന്നും അമ്മ തനിയെ ഒന്നും ചെയ്യില്ലെന്നും റൊമോ പറഞ്ഞിരുന്നു.ഷാജുവിന്റെ ഭാര്യ സിലി എന്നായാലും മരിക്കും എന്ന് ഷാജു തന്നെ പറഞ്ഞിട്ടുള്ളതായി ജോളി നേരത്തെ തന്നോട് പറഞ്ഞിരുന്നുവെന്നും റൊമോ ആരോപിച്ചു. എന്നാല്‍, റോമോയുടെ ആരോപണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതമാണെന്നും ജോളി ചെയ്ത കുറ്റകൃത്യങ്ങളില്‍ തനിക്ക് പങ്കില്ലെന്നുമായിരുന്നു ഷാജു പറഞ്ഞത്.
ജോളി വിവാഹത്തിന് മുന്‍പ് തന്നെ തന്നോട് താത്പര്യം പ്രകടിപ്പിച്ചിരുന്നതായി ഷാജു മാധ്യമങ്ങളോട് പറഞ്ഞു.സിലി മരിച്ച് രണ്ടു മാസം കഴിഞ്ഞപ്പോള്‍ തന്നെ ജോളി വിവാഹം ചെയ്യണമെന്ന് പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ അത് ചര്‍ച്ച ചെയ്യാനോ ആലോചിക്കാനോ പറ്റിയ സമയമല്ലെന്നാണ് മറുപടി നല്‍കിയത്.
ആറ് മാസം കഴിഞ്ഞ് വിവാഹത്തെ കുറിച്ച് ചിന്തിക്കാമെന്ന് ജോളി പറഞ്ഞപ്പോള്‍ ഒരു വര്‍ഷം എങ്കിലും കഴിയാതെ അതെ കുറിച്ച് ആലോചിക്കാന്‍ കഴിയില്ലെന്നാണ് താന്‍ പറഞ്ഞതെന്നും ഷാജു കൂട്ടിച്ചേര്‍ത്തു. ഷാജുവിന്റെ മകനും ജോളിയുടെ മക്കള്‍ക്കും രക്ഷകര്‍ത്താക്കളുടെ സംരക്ഷണം ഉണ്ടാകുമെന്നും ജോളി പറഞ്ഞിരുന്നതായി ഷാജു പറഞ്ഞു. സിലിയുടെ സഹോദരനും ബന്ധുക്കളും നമ്മള് തമ്മിലുള്ള വിവാഹം ആഗ്രഹിക്കുന്നതായും ജോളി പറഞ്ഞിരുന്നു.
സിലി ജീവിച്ചിരിക്കുമ്പോള്‍ തനിക്ക് ജോളിയുമായി ബന്ധമുണ്ടായിരുന്നില്ല. പിന്നീട് സിലിയുടെ സഹോദരന് തങ്ങളുടെ വിവാഹത്തിന് എതിര്‍പ്പ് പ്രകടിപ്പിച്ചില്ലെന്നും ഷാജു പറഞ്ഞു. പോലീസ് അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുമെന്നും റോമോ തന്നെ തള്ളി പറയുന്നത് എന്തു കൊണ്ടാണെന്ന് മനസിലാകുന്നില്ലെന്നും ഷാജു കൂട്ടിച്ചേര്‍ത്തു.
© 2019 IBC Live. Developed By Web Designer London