കോട്ടയം : പിണറായി സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിലും രാജ്യസഭാ ഉപതിരഞ്ഞെടുപ്പിലും യു.ഡി.എഫ് അനുകൂല നിലപാട് സ്വീകരിക്കണമെന്ന കണ്‍വീനര്‍ ബെന്നി ബഹനാന്റെയയും, ജോസഫ് വിഭാഗത്തിന്റെയും വിപ്പുകള്‍ തള്ളിയ കേരള കോണ്‍ഗ്രസ് -ജോസ് കെ.മാണി വിഭാഗത്തിന്റെ കൈവിട്ട നീക്കം ഇടതുമുന്നണിയുമായുള്ള ബാന്ധവത്തിന്റെ തുടക്കമെന്ന് വിലയിരുത്തല്‍. നിയമസഭയില്‍ ഇന്നത്തെ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ തങ്ങളുടെ എം.എല്‍.എമാര്‍ പങ്കെടുക്കില്ലെന്ന് ജോസ് കെ മാണി അറിയിച്ചു. നിയമസഭാ രേഖ പ്രകാരം വിപ്പ് നല്‍കാനുള്ള അധികാരം റോഷി അഗസ്റ്റിനാണ്. മുന്നണിക്ക് വിപ്പ് നല്കാന് അധികാരമില്ല.യു.ഡി.എഫില്‍ നിന്ന് പുറത്താക്കിയതിന് ശേഷം വീണ്ടും അച്ചടക്ക നടപടിയെടുക്കുമെന്ന ഭീഷണി എന്തിനെന്ന് മനസിലാവുന്നില്ല. റോഷിയുടെ വിപ്പ് പി.ജെ.ജോസഫ് അടക്കം മൂന്ന് എം.എല്‍എമാരും സ്വീകരിക്കണം. വിപ്പ് ലംഘിച്ചാല്‍ നടപടിയെടുക്കേണ്ടി വരുമെന്നും ജോസ് വ്യക്തമാക്കി. ഇന്നത്തെ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കണമോ ബഹിഷ്ക്കരിക്കണമോ എന്നത് ഇന്ന് രാവിലെ ഡോ.എന്‍.ജയരാജ് എം.എല്‍എയുമായി ആലോചിച്ചു തീരുമാനിക്കുമെന്ന് റോഷി അഗസ്റ്റിന് എം.എല്‍.എ പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നിലള്ള കേസില്‍ തീര്‍പ്പാകും വരെ വിപ്പില്‍ സ്റ്റാറ്റസ്കോ തുടരട്ടെയെന്ന് സ്പീക്കര്‍ അറിയിച്ചതനുസരിച്ചാണ് വിപ്പ് പുറപ്പെടുവിച്ച് എം.എല്‍.എമാരുടെ മുറിക്കു മുന്നില്‍ നോട്ടീസ് പതിച്ചതെന്നും റോഷി അഗസ്റ്റിന് പറഞ്ഞു . അതേ സമയം,ജോസ് വിഭാഗത്തിലെ രണ്ട് എം.എല്‍.എ മാര്‍ മോന്‍സ് ജോസഫ് നല്കുന്ന പാര്‍ട്ടി വിപ്പ് ലംഘിച്ച്ല് കൂറുമാറ്റ നിരോധന നിയമപ്രകാരം നടപടിയെടുക്കുമെന്ന് പാര്‍ട്ടി വര്‍ക്കിംഗ് ചെയര്മാന് പി.ജെ.ജോസഫ് പറഞ്ഞു.
© 2019 IBC Live. Developed By Web Designer London