ജോസ് കെ മാണി രാജ്യസഭ എം പി സ്ഥാനം രാജിവെച്ചു. ഉപരാഷ്ട്രപതിയ്ക്കാണ് ജോസ് കെ മാണി രാജിക്കത്ത് അയച്ചത്. നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് മുന്നോടിയായിട്ടാണ് രാജി. തൊരഞ്ഞെടുപ്പിൽ പാലായിലോ കടുത്തുരിത്തിയിലോ ജോസ് മത്സരിക്കുമെന്നാണ് സൂചന.
നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടിയെ സജ്ജമാക്കുന്നതിനൊപ്പം മത്സരിക്കാൻ ഉദ്ദേശിക്കുന്ന മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ വേണ്ടി കൂടിയാണ് ജോസിൻറെ രാജി. പാലായിൽ മത്സരിക്കാനാണ് ജോസിന് ആഗ്രഹമെങ്കിലും കടുത്തുരിത്തി പരിഗണിക്കണമെന്നാവശ്യം പാർട്ടിക്കുള്ളിലുണ്ട്.
കേരള കോൺഗ്രസ് എം ഇടത് മുന്നണിയുടെ ഭാഗമായതോടെയാണ് യുഡിഎഫ് നൽകിയ രാജ്യസഭ എം പി സ്ഥാനം രാജിവെക്കാൻ ജോസ് തീരുമാനിച്ചത്. രണ്ടില ചിഹ്നം ലഭിക്കുന്നതുമായി ബന്ധപ്പെട്ട ചില നിയമനടപടികൾ പൂർത്തീകരിക്കാനുണ്ടായിരുന്നത് കൊണ്ടാണ് എം പി സ്ഥാനം രാജിവെയ്ക്കാൻ വൈകിയതെന്നാണ് വിശദീകരണം. രാജിവെയ്ക്കാൻ വൈകുന്നത് വിവാദമായപ്പോൾ വേഗത്തിൽ തന്നെ രാജിവെയ്ക്കുന്നതാണ് നല്ലതെന്ന നിർദ്ദേശം സിപിഎമ്മും ജോസിന് മുന്നിലേക്ക് വെച്ചിരുന്നു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London