നിയമസഭ തെരഞ്ഞെടുപ്പിൽ ജോസ് കെ മാണി പാലായിൽ നിന്നുതന്നെ ജനവിധി തേടിയേക്കും. ഇതോടെ കേരള കോൺഗ്രസിന്റെ പോരാട്ടം പാലായിൽ നടക്കുമെന്നുറപ്പായി. രാജ്യസഭാ എം.പി സ്ഥാനം ഒഴിഞ്ഞ ജോസ് കെ മാണി പാലായിലെ മത്സരത്തിനായി കോപ്പുകൂട്ടുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച നേട്ടമുണ്ടാക്കിയ കടുത്തുരുത്തിയിലേക്ക് ജോസ് കെ മാണി മത്സരിക്കണമെന്ന് പാർട്ടിയിൽ ചില അഭിപ്രായം ഉയർന്നിരുന്നു. എന്നാൽ അത് പാടേ തള്ളുകയാണ് ജോസ് കെ മാണി.
എൻ.സി.പി മുന്നണി വിട്ട് പോകുന്ന സാഹചര്യം ഒഴിവാക്കാൻ പാലായിൽ വിട്ടുവീഴ്ച വേണമെന്ന എൽ.ഡി.എഫ് നേതാക്കളുടെ അഭിപ്രായത്തോട് ജോസ് കെ മാണിക്ക് അതൃപ്തിയുണ്ട്.
പാലാ വിട്ടൊരു മത്സരം ദോഷം ചെയ്യുമെന്നും ജോസ് കെ മാണിയും പാർട്ടിയും കണക്കുകൂട്ടുന്നു. അതേസമയം ഒഴിവുവരുന്ന രാജ്യസഭാ സീറ്റിലേക്ക് പാർട്ടിയുടെ മുതിർന്ന നേതാക്കളായ മുൻ എംഎൽഎ സ്റ്റീഫൻ ജോർജ് , പത്തനംത്തിട്ട ജില്ലാ പ്രസിഡന്റ് എൻ.എം.രാജു, കണ്ണൂരിലെ പ്രമുഖ നേതാവ് പിടി.ജോസ് തുടങ്ങിയവരെയാണ് പരിഗണിക്കുന്നത്. എന്നാൽ ഇവരിൽ പലരും നിയമസഭയിലേക്ക് മത്സരിക്കാൻ താല്പര്യപ്പെടുന്നവരാണ്. അന്തിമ തീരുമാനം ജോസ് കെ മാണിയിൽ നിക്ഷിപ്തമാണ്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London