തിരുവനന്തപുരം: എൽഡിഎഫിൻ്റേത് ചരിത്ര വിജയമെന്ന് ജോസ് കെ മാണി. എല്ലാ കാലവും യുഡിഎഫിനൊപ്പം നിന്ന ജില്ലയാണ് കോട്ടയം. കഴിഞ്ഞ പ്രാവശ്യം യുഡിഎഫില്‍ നിന്നും മത്സരിച്ച് വിജയിച്ച സീറ്റിലെല്ലാം ഇപ്രാവശ്യം കേരള കോൺഗ്രസ് മത്സരിക്കുകയുണ്ടായി. യുഡിഎഫ് കോട്ടയിലാകെ ചരിത്ര മാറ്റം സൃഷ്ടിക്കാന്‍ കഴിഞ്ഞെന്നും ജോസ് കെ മാണി പറഞ്ഞു
യഥാർഥ കേരള കോൺഗ്രസ് ഏതാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും കോടതിയും ഇപ്പോള്‍ ജനങ്ങളും തീരുമാനിച്ചു. മാണിയെ ചതിച്ചവരുണ്ട്. അവർക്കുള്ള മറുപടി കൂടിയായാണ് ഈ തെരഞ്ഞെടുപ്പിനെ കാണുന്നത്. ഇടതുപക്ഷത്തിന് വലിയ മുന്നേറ്റമാണ് കാണുന്നത്. മാണിയുടെ പ്രസ്ഥാനത്തെ ചിലർ പദവിക്ക് വേണ്ടി മാത്രം അപ്പുറത്തേക്ക് പോയി. ഒരു കാരണവുമില്ലാതെ തങ്ങളെ പറഞ്ഞുവിട്ടു. അതിന് ജനം കൊടുത്ത മറുപടിയാണിതെന്നും ജോസ് കെ മാണി പറഞ്ഞു
© 2019 IBC Live. Developed By Web Designer London