തിരുവനന്തപുരം: പ്രദേശിക പത്രപ്രവർത്തകരുടെ ആവശ്യങ്ങൾ നിയമസഭക്കകത്തും പുറത്തും ഉന്നയിച്ച്പ്രശ്ന പരിഹാരത്തിന് ശ്രമിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള പത്രപ്രവർത്തക അസോസ്റ്റിയേഷൻ സംസ്ഥാന സമിതി സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിയ സർക്കാരിൻ്റെ ശ്രദ്ധഷണിക്കൽ നിൽപ് സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യധാരാ മാധ്യമ പ്രവർത്തകർ ചെയ്യുന്ന അതേ ജോലിയാണ് പ്രാദേശിക മാധ്യമ പ്രവർത്തകനും ചെയ്യുന്നത്. എന്നാൽ ഒരേതരം ജോലിക്ക് രണ്ട് തരം പരിഗണന നൽകുന്നത് നീതിയല്ലന്നും,പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് തുല്യ നീതി നൽകണമെന്നും. ഇവർക്ക് ജില്ലാതല അക്രിറ്റേഷൻ നടപ്പിലാക്കി കൂടുതൽ അംഗീകാരം നൽകണമെന്നും അദ്ദേഹം പറഞ്ഞു.
പ്രദേശിക പത്രപ്രവർക ക്ഷേമനിധി നടപ്പിലാക്കുക, 25 ലക്ഷം രൂപയുടെ ഇൻഷുറൻസ് ഏർപ്പെടുത്തുക, ജില്ലാ തല അക്രറ്റഡേഷൻ നടപ്പിലാക്കുക, ആരോഗ്യ സുരക്ഷ പദ്ധതിയിൽ ഉൾപ്പെടുത്തുക, കണക്കെടുപ്പു പൂർത്തിയാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് നിൽപ് സമരം നടത്തിയത്. സംസ്ഥാന സമിതി വൈസ് പ്രസിഡൻ്റ് സലിം മൂഴിക്കൽ അധ്യക്ഷനായിരുന്നു. . സംസ്ഥാന പ്രസിഡൻ്റ് ജി ശങ്കർ ആമുഖ പ്രഭാഷണവും സംസ്ഥാന ജനറൽ സെക്രട്ടറി മധു കടുത്തുരുത്തി മുഖ്യ പ്രഭാഷണവും നടത്തി. , വൈസ് പ്രസിഡൻ്റ് ബേബി കെ.ഫിലിപ്പോസ്, സീനിയർ സെക്രട്ടറി കെ.കെ.അബ്ദുള്ള,, സെക്രട്ടറി കണ്ണൻ പന്താവൂർ, ട്രഷറർ ബൈജു പെരുവ, രക്ഷാധികാരി അജിത ജെയ്ഷോർ, സംസ്ഥാന കമ്മറ്റിയംഗങ്ങളായ , സൂര്യദേവ്, വി.എസ് ഉണ്ണികൃഷ്ണൻ, തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഷിജു രാജശില്പി, ജില്ലാ വൈസ് പ്രസിഡന്റ് മഹാദേവൻ, ജില്ലാ ട്രെഷറർ ഷാഹിനസ്, ജില്ലാ ജോയിന്റ് സെക്രട്ടറി വേണുഗോപാൽ എന്നിവർ സംസാരിച്ചു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London