നിയമഭയിൽ മാധ്യമങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയ നടപടി അങ്ങേയറ്റം അപലപനീയവും ജനാധിപത്യ വിരുദ്ധവുമാണെന്ന് കേരള പത്രപ്രവർത്തക യൂണിയൻ. മീഡിയ റൂമിൽ ഒഴികെ എല്ലായിടത്തും മാധ്യമപ്രവർത്തകർക്ക് അപ്രഖ്യാപിത വിലക്കാണ് ഏർപ്പെടുത്തിയത്. ഇത് നിയമസഭയുടെ ചരിത്രത്തിൽ ഇതുവരെ ഇല്ലാത്ത നിയന്ത്രണമാണെന്നും യൂണിയൻ പറഞ്ഞു.
മന്ത്രിമാരുടേയും പ്രതിപക്ഷ നേതാവിന്റേയും ഓഫീസുകളിൽ പ്രവേശിക്കുന്നതിനും വിലക്കേർപ്പെടുത്തി. ഇതിലൂടെ ജനങ്ങളുടെ അറിയാനുള്ള അവകാശത്തെയാണ് ഹനിക്കുന്നത്. പി ആർ ഡി ഔട്ടിലൂടെ നൽകുന്ന ദൃശ്യങ്ങൾ ഭരണപക്ഷത്തിന്റേത് മാത്രമാകുന്നതും മാധ്യമ സ്വാതന്ത്ര്യത്തിന് തുരങ്കം വെക്കുന്ന നടപടിയാണ്. സ്വതന്ത്രമാധ്യമപ്രവർത്തനം ഇല്ലാതാക്കുന്നതിനുള്ള നീക്കമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും യൂണിയൻ വ്യക്തമാക്കി.
നടപടി വാച്ച് ആന്റ് വാച്ച് വാർഡിന് പറ്റിയ തെറ്റാണെന്നാണ് സ്പീക്കറുടെ ഓഫീസ് വിശദീകരിക്കുന്നത്. എന്നാൽ ഈ വാദം അംഗീകരിക്കാനാകില്ല. ഇതുവരെയില്ലാത്ത എന്ത് പ്രത്യേക സംഭവമാണ് വാച്ച് ആൻഡ് വാർഡ് മാധ്യമപ്രവർത്തകർക്ക് നിയന്ത്രണം ഏർപ്പെടുന്നതിലേയ്ക്ക് നയിച്ചതെന്ന് സ്പീക്കർ വ്യക്തമാക്കണം. മാധ്യമവിലക്ക് അടിയന്തരമായി പിൻവലിക്കണമെന്നും പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ.പി റെജിയും ജനറൽ സെക്രട്ടറി ഇ.എസ് സുഭാഷും ആവശ്യപ്പെട്ടു. പ്രസ്താവനയിലൂടെയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
നിയമസഭയിൽ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടില്ലെന്നും ഇത് സംബന്ധിച്ച് വാച്ച് ആൻഡ് വാർഡിന് ഉണ്ടായ ആശയക്കുഴപ്പമാണ് നിയന്ത്രണങ്ങൾക്ക് കാരണമെന്ന് സ്പീക്കറുടെ ഓഫീസ് അറിയിച്ചിരുന്നു. പ്രതിപക്ഷനേതാവിന്റെയും മന്ത്രിമാരുടെയും ഓഫീസിൽ മാധ്യമപ്രവർത്തകർക്ക് പോകാമെന്നും സ്പീക്കറുടെ പ്രസ് സെക്രട്ടറി അറിയിച്ചു.
രാവിലെ മാധ്യമങ്ങൾക്ക് കർശന നിയന്ത്രണമാണ് ഉണ്ടായിരുന്നത്. മീഡിയ റൂമിലേക്ക് മാത്രമാണ് മാധ്യമ പ്രവർത്തകർക്ക് പ്രവേശനത്തിന് അനുമതി നൽകിയിരുന്നത്. സഭയിലെ പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ ചാനലുകൾക്ക് നൽകിയില്ല. പിആർഡി നൽകുന്ന ദൃശ്യങ്ങൾ മാത്രമാണ് മാധ്യമപ്രവർത്തകർക്ക് ലഭിച്ചത്. പ്രതിപക്ഷ പ്രതിഷേധത്തിന്റെ ഒരു ദൃശ്യവും സഭ ടിവിയിൽ നൽകിയില്ല. ഭരണപക്ഷ ദൃശ്യങ്ങൾ മാത്രമാണ് നൽകിയത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London