സംസ്ഥാന സർക്കാരിനെയും മുഖ്യമന്ത്രിയെയും കടന്നാക്രമിച്ച് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡ. സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടെന്ന് നഡ്ഡ പറഞ്ഞു. അതേസമയം ശബരിമല നിയമനിർമാണം, പാർട്ടിയിലെ വിഭാഗീയത അടക്കമുള്ള ചോദ്യങ്ങൾക്ക് അദ്ദേഹം കൃത്യമായ മറുപടി നൽകിയില്ല.
ദേശീയ അധ്യക്ഷനായ ശേഷം ആദ്യമായി തിരുവനന്തപുരത്ത് എത്തിയ ജെ പി നഡ്ഡക്ക് ഊഷ്മളമായ സ്വീകരണമാണ് ബിജെപി നൽകിയത്. കേരള സർക്കാർ മുഴുവൻ അഴിമതിയാണെന്ന് പറഞ്ഞ നഡ്ഡ, സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്ന് തെളിഞ്ഞതോടെ പിണറായിയുടെ മുഖച്ഛായ നഷ്ടപ്പെട്ടെന്നും ആരോപിച്ചു. സ്വർണക്കടത്ത്, സ്പ്രിൻക്ലർ, കെ ഫോൺ എല്ലാം അഴിമതിയാണ്. സ്പീക്കർ ശ്രീരാമകൃഷ്ണനും മന്ത്രിമാർക്കും എതിരെ ആരോപണമുണ്ടായി. കേരളത്തിനാകെ ഇതെല്ലാം നാണക്കേടുണ്ടാക്കിയെന്നും കേരളത്തിലെത്തിയ ബിജെപി ദേശീയ അധ്യക്ഷൻ ആരോപിച്ചു.
കോവിഡ് നേരിടുന്നതിൽ കേരളം പരാജയപ്പെട്ടു. രാജ്യത്തെ പകുതി കേസും ഇപ്പോൾ കേരളത്തിലാണ്. സിപിഎമ്മിൻറെ റിക്രൂട്ടിങ് ഏജൻസിയായി പി.എസ്.സി മാറിയെന്നും നഡ്ഡ കുറ്റപ്പെടുത്തി.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London