ദില്ലി: ആറ് വര്‍ഷത്തെ സേവനത്തിന് ശേഷം സുപ്രീം കോടതിയില്‍ നിന്നും ജസ്റ്റിസ് അരുണ്‍ മിശ്ര വിരമിച്ചു. തന്റെ പരുഷമായ വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ പൊറുക്കണമെന്ന് ചീഫ് ജസ്റ്റിസ് എസ്ഐ ബോബ്ഡെ ഒരുക്കിയ യാത്രയയപ്പ് ചടങ്ങില്‍ ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു. ധൈര്യത്തിന്റെയും പോരാട്ടത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും വെളിച്ചം എന്നാണ് ചീഫ് ജസ്റ്റിസ് ഇദ്ദേഹത്തെ വിശേഷിപ്പിച്ചത്. അരുണ്‍ മിശ്ര സുപ്രീം കോടതിയിലെ ഉരുക്കു ജഡ്ജിയായിരുന്നുവെന്ന് അറ്റോണി ജനെറല്‍ കെകെ വേണുഗോപാല്‍ യാത്രയപ്പ് ചടങ്ങില്‍ പറഞ്ഞു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ വിര്‍ച്വല്‍ യാത്രയയപ്പാണ് അരുണ്‍ മിശ്രയ്ക്കായി ഒരുക്കിയത്.
© 2019 IBC Live. Developed By Web Designer London