കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താത്പര്യമെന്ന് റിട്ട. ഹൈക്കോടതി ജഡ്ജ് കെമാൽ പാഷ. ഇടതുപക്ഷത്തെ ചിലരുടെ പ്രസ്താവനയാണ് മത്സരിക്കാനുള്ള തീരുമാനത്തിന് കാരണമെന്നും കെമാൽ പാഷ വ്യക്തമാക്കി.
യുഡിഎഫ് സ്ഥാനാർത്ഥിയായോ സ്വതന്ത്രനായോ മത്സരിക്കും. എറണാകുളത്തോ കളമശ്ശേരിയിലോ മത്സരിക്കാനാണ് താത്പര്യമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയോടും അവരുടെ ഭരണരീതിയോടും താത്പര്യമില്ല. എംഎൽഎ ആയാൽ ശമ്പളം വാങ്ങില്ല, കെമാൽ പാഷ കൂട്ടിച്ചേർത്തു.
ഈയിടെ വൈറ്റില മേൽപ്പാലം വി ഫോർ കേരള പ്രവർത്തകർ തുറന്നു കൊടുത്ത സംഭവത്തിൽ സർക്കാറിനെതിരെ കെമാൽ പാഷ രംഗത്തു വന്നിരുന്നു. വീട്ടിലെ തേങ്ങാവെട്ടി പണിതതല്ല പാലം എന്നോർക്കണമെന്നും പാലമുത്ഘാടനം തെരഞ്ഞെടുപ്പിൽ വില പേശലിനായി വച്ചതാണ് എന്നും അദ്ദേഹം ആരോപിച്ചിരുന്നു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London