കൊച്ചി: ന്യായ് പദ്ധതിയെപ്പറ്റി വിശദീകരിക്കാൻ നിയോജക മണ്ഡലം തലങ്ങളിൽ വിശദീകരണ സെമിനാറുകൾ സംഘടിപ്പിച്ച് കേരള പ്രദേശ് ഗാന്ധി ദർശൻ വേദി . പാവങ്ങൾക്ക് മാസം 6000 രൂപ ഉറപ്പ് നൽകുന്നതാണ് ന്യായ് പദ്ധതി. വിവിധ നിയോജക മണ്ഡലം കമ്മിറ്റി കളുടെ നേതൃത്വത്തിൽ മാർച്ച് 13 ശനിയാഴ്ച വിശദീകരണ സെമിനാറുകൾ നടക്കും. ഇതിന് മുന്നോടിയായി പരിശീലകർക്കു വേണ്ടി നടത്തിയ പ്രത്യേക ഓൺ ലൈൻ സെമിനാറിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറുകണക്കിനാളുകൾ പങ്കെടുത്തു. സംസ്ഥാന ചെയർമാൻ ഡോ. എം സി ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. നെടുമ്പന അനിൽ വിഷയാവതരണം നടത്തി. സാമ്പത്തിക വിദഗ്ധൻ ഡോ. പി കൃഷ്ണകുമാർ, ഡോ. അജിതൻ മേനോത്ത്, ശങ്കർ കുമ്പളത്ത്, ടി ജെ പീറ്റർ , ഡോ. പി.വി. പുഷ്പജ, അഡ്. ജി.മനോജ് കുമാർ , മാമ്പുഴക്കരി വി.എസ്. ദിലീപ് കുമാർ എന്നിവർ സംസാരിച്ചു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London