കോഴിക്കോട്: പ്ലസ് ടു കോഴ്സ് പുതിയതായി അനുവദിക്കാന്‍ കോഴ വാങ്ങിയെന്ന പരാതിയില്‍ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യല്‍ തുടരുന്നതിനിടെ വിശദീകരണവുമായി മുസ്ലീം ലീഗ് എംഎല്‍എ കെ എം ഷാജി. കല്‍പ്പറ്റയിലെ സ്വണക്കടയില് പങ്കാളിത്തമുണ്ടായിരുന്നു. ജനപ്രതിനിധി ആയതിന് പിന്നാലെ പങ്കാളിത്തം അവസാനിപ്പിച്ചെന്നും അദ്ദേഹം ഇഡിക്ക് നല്കിയ മൊഴിയില്‍ വ്യക്തമാക്കി. വീട് നിര്‍മ്മിക്കാന്‍ ഭാര്യവീട്ടില്‍ നിന്നും പണം നല്കി. രണ്ട് വാഹനം വിറ്റ പണവും നിര്‍മ്മാണത്തിനായി ഉപയോഗിച്ചെന്നും ഇഡിക്ക് നല്കിയ മൊഴിയില്‍ ഷാജി വ്യക്തമാക്കിയതായി പറയുന്നു. ചോദ്യം ചെയ്യല്‍ നടപടികളുമായി ഷാജി സഹകരിക്കുന്നുണ്ടെന്ന് ഇഡി വ്യക്തമാക്കി. പ്ലസ്ടു കോഴ്സ് അനുവദിക്കാന്‍ കോഴ വാങ്ങിയെന്ന പരാതിയില്‍ രാവിലെ പത്ത് മണിയോടെയാണ് കോഴിക്കോട്ടെ ഓഫീസില്‍ ചോദ്യം ചെയ്യാന്‍ ആരംഭിച്ചത്. അഭിഷാകനൊപ്പമാണ് ഷാജി ഇഡി ഓഫീസിലെത്തിയത്. ഷാജിയുടെ ഭാര്യയുടെ പേരിലുള്ള വസ്തുവകകളുടെ വിവരങ്ങളും ബാങ്ക് ഇടപാടുകളുടെ രേഖകളും ഇഡി ശേഖരിച്ചിരുന്നു. ഇവരുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. ലീഗ് നേതാവ് ടിടി ഇസ്മായിലിന്റെ മൊഴി എന്‍ഫോഴ്സ്മെന്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London