തിരുവനന്തപുരം: കോൺഗ്രസിൽ നേതൃമാറ്റം ആവശ്യപ്പെട്ടു ഫ്ലക്സുകൾ. കെ മുരളീധരനും കെ സുധാകരനും നേതൃസ്ഥാനത്തേക്ക് എത്തുന്നതിനെ അനുകൂലിച്ചാണു ഫ്ളക്സുകൾ പ്രത്യക്ഷപ്പെട്ടത്. മുരളീധരനെ പിന്തുണച്ചു തിരുവനന്തപുരത്തും സുധാകരനുവേണ്ടി മലപ്പുറത്തുമാണു ബോർഡുകൾ ഉയർന്നത്.
മുരളിയെ കെപിസിസി പ്രസിഡൻറ് ആക്കണമെന്നാണു ഫ്ലക്സിലെ ആവശ്യം. കെ സുധാകരനുണ്ടെങ്കിൽ പേരാടാൻ ഞങ്ങളുണ്ടെന്നു സേവ് കോൺഗ്രസ് ഫോറത്തിൻറെ പേരിലുള്ള ബോർഡിൽ പറയുന്നു. കെ സുധാകരനെ വിളിക്കൂ, പ്രവർത്തകർക്ക് ആവേശം പകരൂ എന്നും ഫ്ലക്സിൽ പരാമർശമുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തെ തുടർന്നാണു കേരളത്തിലെ കോൺഗ്രസിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. തൃശൂരിൽ കെ മുരളീധരനെ പിന്തുണച്ചും കൊല്ലത്ത് ബിന്ദു കൃഷ്ണയ്ക്കെതിരെയും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London