നേമത്ത് വിജയക്കാൻ കഴിയുമെന്ന് വിശ്വാസമുണ്ടെന്ന് കെ മുരളീധരൻ എം പി. സ്ഥാനാർഥിയാകുന്നതുമായി ബന്ധപ്പെട്ട് മുതിർന്ന നേതാക്കൾ വിളിച്ചിരുന്നു. സ്ഥാനാർത്ഥിയാക്കണോ എന്ന് ഹൈക്കമാൻഡാണ് തീരുമാനിക്കുന്നതെന്നും മുരളീധരൻ പറഞ്ഞു. നേമത്ത് വിജയക്കാൻ കഴിയുമെന്ന് വിശ്വാസമുണ്ട്. നേമം ബിജെപി കോട്ടയല്ല. ഒട്ടും വേരോട്ടമില്ലാത്ത ഘടകക്ഷിക്ക് സീറ്റ് നൽകിയത് കൊണ്ടാണ് കോൺഗ്രസിന്റെ വോട്ട് ചിതറിപോയത്. സ്ഥാനാർത്ഥി പ്രഖ്യാപനം വന്നാൽ നാളെ തിരുവനന്തപുരത്തേക്ക് പോകുമെന്നും മുരളീധരൻ പറഞ്ഞു.
അതിനിടെ, നേമത്ത് മുരളീധരൻ തന്നെയെന്ന് രമേശ് ചെന്നിത്തലയും സൂചന നൽകി. നേമത്തെ സ്ഥാനാർത്ഥിയുടെ പേര് പട്ടികയിലുണ്ടാകും. ലോക്സഭാ തിരഞ്ഞെടുപ്പിലെ പോലെ ബി ജെ പിയെയും എൽ ഡി എഫിനെയും തറപറ്റിക്കാനുള്ള ശക്തി യു ഡി എഫിനുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London