തെരഞ്ഞെടുപ്പിൽ ബി.ജെ.പി- സി.പി.എം കൂട്ടുകെട്ട് സജീവമാണെന്ന് കെ.മുരളീധരൻ എം.പി. സംസ്ഥാനത്ത് ബി ജെ പിയുടെ അക്കൗണ്ട് മരവിപ്പിക്കുമെന്നും അതിനായാണ് താൻ നേമത്ത് മത്സരിക്കുന്നതെന്നും മുരളീധരൻ പറഞ്ഞു. കോൺഗ്രസ് പിന്തുണയോടെ ബിജെപി ജയിച്ചുവെന്നാണ് വിജയരാഘൻറെ വാദം. അതിനുള്ള മറുപടിയാണ് തൻറെ സ്ഥാനാർഥിത്വമെന്നും മുരളീധൻ. കോൺഗ്രസ് മാത്രമാണ് ബി.ജെ.പിയെ നേരിടുന്നത്. നേമത്ത് ഒന്നാമതെത്തുമെന്നത് ഉറപ്പാണെന്നും മുരളീധരൻ പറഞ്ഞു.
വോട്ടുറപ്പിക്കാനുള്ള രാഷ്ട്രീയ മുദ്രാവാക്യങ്ങളുമായാണ് കെ മുരളീധരൻ നേമത്ത് അങ്കം കുറിച്ചത്. നേമത്തിൻറെ മനസ്സറിഞ്ഞാണ് മുരളീധരൻറെ വോട്ടുതേടൽ. ശബരിമലയും പൗരത്വ ബില്ലും തെരഞ്ഞെടുപ്പിൽ പ്രചാരണ ആയുധമാക്കുകയാണ് മുരളീധരൻ.
കെ മുരളീധരൻ എത്താൻ പ്രതീക്ഷിച്ചതിലും ഒന്നര മണിക്കൂർ വൈകിയിട്ടും പ്രവർത്തകരുടെ ആവേശത്തിന് ഒട്ടും കുറവുണ്ടായില്ല. മണ്ഡല അതിർത്തിയായ ജഗതിയിലെത്തിയതോടെ ആവേശം അണപൊട്ടി. പിന്നെ മണ്ഡല പര്യടനം. മണ്ഡലത്തിൽ തൻറെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ മുദ്രാവാക്യങ്ങൾ മുരളീധര ശൈലിയിൽ അക്കമിട്ട് നിരത്തി.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London