സെമി കേഡർ എന്നാൽ അക്രമമാർഗമല്ലെങ്കിലും പൊലീസിൽ നിന്ന് നീതി കിട്ടാതിരിക്കുമ്പോൾ തിരിച്ചടിക്കുമെന്ന് എംപിയും കോൺഗ്രസ് നേതാവുമായ കെ. മുരളീധരൻ. തല്ലിയാൽ കൊള്ളുന്നതല്ല, തിരിച്ചടിക്കുന്നതും സെമി കേഡറിന്റെ ഭാഗമെന്ന് കെ. മുരളീധരൻ പറഞ്ഞു. കണ്ണൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിയെ മർദ്ദിക്കാൻ പൊലീസ് പിടിച്ചുകൊടുത്തു. ആരെയും വെല്ലുവിളിക്കാം. എന്നാൽ ദേഹത്തുതൊട്ടുള്ള കളിയാണ് തകരാർ. അതൊക്കെ അവസാനിപ്പിക്കുകയാണ് എല്ലാവർക്കും നല്ലത്. ഇടത്തെ കവിളിൽ അടിക്കുന്നവന് വലത്തേ കവിൾ കാണിച്ചുകൊടുക്കണമെന്നതിന് ശേഷം എന്തു ചെയ്യണമെന്ന് ഗാന്ധിജി പറഞ്ഞിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെ അമേരിക്കൻ സന്ദർശനം പൊതുചർച്ചക്ക് വിടേണ്ട കാര്യമില്ലെന്ന് ബോധ്യമുള്ളതുകൊണ്ട് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ കുറിപ്പ് പിൻവലിച്ചത്. രാഷ്ട്രീയ രംഗത്തുള്ളവർ ആരോഗ്യത്തോടെ ഇരുന്നാലേ ഫൈറ്റ് ചെയ്യാൻ മൂഡ് ഉണ്ടാകൂവെന്നും മുരളീധരൻ പറഞ്ഞു.സിൽവർലൈൻ പദ്ധതിക്ക് കോടികൾ ചെലവാക്കുന്നവർ കൊവിഡ് കാലത്ത് പിടിച്ചുവെച്ച എംഎൽഎ ഫണ്ട് തിരിച്ചുകൊടുക്കണമെന്നും മുരളീധരൻ പറഞ്ഞു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London