സിൽവർ ലൈൻ പദ്ധതിക്ക് പിന്തുണ തേടി മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിയുമായി ബന്ധപ്പെട്ട് വിവിധ യോഗങ്ങൾക്ക് നാളെ തുടക്കമാകും. പൗരപ്രമുഖരുടെ ആദ്യ യോഗം നാളെ തിരുവനന്തപുരത്ത് ചേരും. കൂടാതെ മാധ്യമ മേധാവികളുടെ യോഗം ഈ മാസം 25 ന് ചേരും. ഇതിനിടെ രാഷ്ട്രീയ പാർട്ടികളുടെ യോഗവും ചേരും. എം പി മാർ , എം എൽ എ മാർ എന്നിവരുടെ യോഗവും വിളിക്കും. മാത്രമല്ല പദ്ധതിയുടെ വിശദാംശങ്ങളും സർക്കാർ നടപടികളും യോഗത്തിൽ വിശദീകരിക്കും.
അതേസമയം കെ-റെയിൽ പദ്ധതിയിൽ വീടുകൾ കേന്ദ്രീകരിച്ചുള്ള പ്രചാരണത്തിനു പിന്നാലെ വിശദീകരണ സെമിനാറുമായി സിപിഐഎം. പദ്ധതിക്കെതിരെ സംസ്ഥാനത്ത് ആദ്യമായി ജനകീയ സമരം ആരംഭിച്ച കോഴിക്കോട് കാട്ടിൽപീടികയിലാണ് കെ-റെയിൽ നേരും നുണയും എന്ന പേരിൽ ഇന്നുമുതൽ സെമിനാർ നടത്തുന്നത്.
മുൻ ധനകാര്യ മന്ത്രി കൂടിയായ തോമസ് ഐസക് ആണ് സെമിനാർ അവതാരകൻ. സിപിഐഎം ജില്ലാ സമ്മേളനത്തോടനുബന്ധിച്ചാണ് സെമിനാർ സംഘടിപ്പിക്കുന്നത്. സമരം വിജയിച്ചതിന്റെ അടയാളമാണ് സിപിഐഎം സെമിനാറെന്നാണ് സമര സമിതിയുടെ അഭിപ്രായം.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London