കെ റെയിൽ പദ്ധതിയിലൂടെ ചരിത്ര പുരുഷനാകാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കെ-റെയിൽ പദ്ധതിയെക്കുറിച്ച് യു ഡി എഫ് ഉന്നയിച്ച ചോദ്യങ്ങൾക്ക് സർക്കാർ ഇതുവരെ മറുപടി നൽകിയിട്ടില്ല. ചോദ്യങ്ങൾക്ക് മറുപടി പറയാതെ പദ്ധതിയുമായി മുന്നോട്ട് പോകാൻ അനുവദിക്കില്ലെന്നും വി ഡി സതീശൻ വ്യക്തമാക്കി.
കെ റെയിൽ പദ്ധതി വേണ്ടെന്ന് മുഷ്ക് കാണിച്ചാൽ അംഗീകരിച്ച് നൽകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു . നാടിന് ആവശ്യമെങ്കിൽ പദ്ധതി നടപ്പാക്കും. ജനങ്ങളുടെ ന്യായമായ എതിർപ്പ് പരിഗണിക്കും. അല്ലാത്ത നിലപാടിനെ അംഗീകരിക്കില്ല. നവകേരളത്തിന് വേണ്ടിയാണ് കെ റെയിൽ പദ്ധതിയെന്നും വ്യക്തതയ്ക്ക് വേണ്ട കാര്യം സർക്കാർ ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു
അതേസമയം കെ റെയിൽ പദ്ധതിയിൽ ലഘുലേഖയുമായി വീടുകൾ കേന്ദ്രീകരിച്ച് സി പി ഐ എം പ്രചാരണം നടത്തുന്നു. എതിർപ്പിന് പിന്നിൽ യു ഡി എഫ്- ബി ജെ പി ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ടെന്ന് സി പി ഐ എം പറയുന്നു. കേരളത്തിന്റെ വികസനം അട്ടിമറിക്കാൻ അവിശുദ്ധ കൂട്ടുകേട്ടെന്ന് സി പി ഐ എം ആരോപിക്കുന്നു. കെ-റെയിലിന്റെ ഗുണങ്ങളും പ്രത്യേകതകളും വിശദീകരിച്ചാണ് ലഘുലേഖ. ലഘുലേഖകൾ എല്ലാ വീടുകളിലേക്കും എത്തിക്കാനാണ് സി പി ഐ എമ്മിന്റെ തീരുമാനം.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London