സംസ്ഥാനത്ത് കെ റെയിൽ കല്ലിടൽ നിർത്തിവെച്ചു. കല്ലിടലിന് കരാർ ഏറ്റെടുത്ത ഏജൻസി പൊലീസ് സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. പ്രതിഷേധക്കാർ വാഹനങ്ങൾക്കും സർവേ ഉപകരണങ്ങൾക്കും കേട് പാടുകൾ വരുത്തുന്നു. വനിതകളടക്കമുള്ള ജീവനക്കാരേയും കൈയേറ്റം ചെയ്യുന്നു. ഇത്തരം സാഹചര്യങ്ങളിൽ സർവേ തുടരാൻ ബുദ്ധിമുട്ടാണെന്നും ഏജൻസി വ്യക്തമാക്കി. എറണാകുളം ജില്ലയിൽ സിൽവർലൈൻ സർവേ നിർത്തിവച്ചു. പൊലീസ് സുരക്ഷ ഉറപ്പാക്കിയാലേ സർവേ നടത്താനാകുവെന്ന് ഏജൻസി അറിയിച്ചതിനെ തുടർന്നാണ് തീരുമാനം. ഇക്കാര്യം കെ റയിൽ അധികൃതരെ അറിയിച്ചു. എറണാകുളം ജില്ലയിൽ 12 കിലോമീറ്റർ മാത്രമേ സർവ്വേ പൂർത്തീകരിക്കാനുള്ളൂ. വടക്കൻ കേരളത്തിലും ഇന്ന് സർവ്വേ നടപടികളില്ല. കണ്ണൂരിൽ പാർട്ടി കോൺഗ്രസ് തീരുന്നത് വരെ സർവ്വേ നീട്ടി വയ്ക്കാനും ആലോചനയുണ്ട്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London