വിഖ്യാത സംവിധായകൻ കെ എസ് സേതുമാധവന്റെ സംസ്കാരം ചെന്നൈയിൽ നടന്നു. നാല് മണിയോടെയാണ് ആചാര പ്രകാരമുള്ള സംസ്കാര ചടങ്ങുകൾ പൂർത്തിയായത്. ലൊയോള കോളജിനു സമീപത്തെ പൊതു ശ്മശാനത്തിലായിരുന്നു സംസ്കാരം. മലയാള സിനിമാ രംഗത്തെയും സാമൂഹിക സാംസ്കാരിക രംഗത്തെയും പ്രമുഖർ സേതുമാധവന് അന്തിമോപചാരമർപ്പിച്ചു.
ഇന്ന് രാവിലെ അഞ്ച് മണിക്ക് കോടമ്പാകത്തെ വീട്ടിലായിരുന്നു 90 വയസ്സുകാരനായ സേതുമാധവന്റെ അന്ത്യം. മികച്ച സംവിധായകന് നിരവധി തവണ ദേശീയ പുരസ്കാരവും, സംസ്ഥാന പുരസ്കാരവും ലഭിച്ചിട്ടുണ്ട് അദ്ദേഹത്തിന്. കമൽഹാസൻ ബാലതാരമായി എത്തിയ ‘കണ്ണും കരളും’ ആണ് ആദ്യ മലയാള സിനിമ. ഓടയിൽ നിന്ന്, അനുഭവങ്ങൾ പാളിച്ചകൾ, ചട്ടക്കാരി, അഴകുള്ള സെലീന, കടൽപ്പാലം, നിത്യകന്യക എന്നിങ്ങനെ ഒട്ടനവധി സിനിമകൾ സംവിധാനം ചെയ്തു. വേനൽക്കിനാവുകൾ എന്ന സിനിമയാണ് മലയാളത്തിൽ അവസാനമായി സംവിധാനം ചെയ്ത ചിത്രം.മലയാളത്തിന് പുറമെ ഹിന്ദി, തെലുഗു, തമിഴ്, കന്നഡ എന്നീ ഭാഷകളിലും സേതുമാധവൻ ചലച്ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ചലച്ചിത്ര ലോകത്ത് നൽകിയ സമഗ്രസംഭാവനയ്ക്ക് 2009 ൽ ജെസി ഡാനിയേൽ പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London