ശശി തരൂരിനെതിരെ രൂക്ഷവിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. ശശി തരൂർ ഇന്ത്യൻ രാഷ്രീയത്തിന്റെ നേർവഴിയിലേക്ക് എത്തിയിട്ടില്ല. കെ റെയ്ലിനെതിരായ നിവേദനത്തിൽ ഒപ്പ് വയ്ക്കാത്തതിൽ ശശി തരൂർ വിശദീകരണം നൽകി. തരൂർ കോൺഗ്രസ് പാർട്ടിയിലെ ഒരു എം.പി മാത്രമാണെന്നും പാർട്ടി നിലപാട് അംഗീകരിച്ചില്ലെങ്കിൽ തരൂരിന് പുറത്തു പോകേണ്ടി വരുമെന്നും സുധാകരൻ പറഞ്ഞു. ഇക്കാര്യത്തിൽ കർശന നിലപാട് പാർട്ടിക്കുണ്ടെന്നും സുധാകരൻ വ്യക്തമാക്കി. കണ്ണൂരിൽ മാധ്യമങ്ങളുമായി സംസാരിക്കുമ്പോൾ ആണ് സുധാകരൻ ഇക്കാര്യം പറഞ്ഞത്
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London