കെ സുധാകരനെ കെപിസിസി അധ്യക്ഷ ചുമതല ഏൽപിക്കാൻ സാധ്യത. മുല്ലപ്പള്ളി രാമചന്ദ്രൻ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സാഹചര്യത്തിലാണ് കെ സുധാകരനെ അധ്യക്ഷ സ്ഥാനം ഏല്‍പ്പിക്കുന്നത്. മുല്ലപ്പള്ളി രാമചന്ദ്രൻ കൽപറ്റയിൽ നിന്ന് മത്സരിക്കുമെന്നാണ് സൂചന. അങ്ങനെയെങ്കിൽ കെപിസിസി അധ്യക്ഷനെന്ന ഉത്തരവാദിത്വം കൂടി അദ്ദേഹത്തിന് നിറവേറ്റാൻ കഴിഞ്ഞേക്കില്ല. ഈ സാഹചര്യത്തിലാണ് കെ സുധാകരനെ പരിഗണിക്കുന്നത്. എന്നാൽ ഇത് താത്കാലികമാണോ സ്ഥിരമാണോ എന്നതിൽ അവ്യക്തതയുണ്ട്. സ്ഥാനാർഥി നിർണയ ചർച്ചകളിലേക്ക് കടക്കുമ്പോൾ അന്തിമ തീരുമാനം എടുക്കും. ഹൈക്കമാൻഡ് അനൗപചാരിക ചർച്ചകൾ ആരംഭിച്ചു.
കെ സുധാകരനെ ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിക്കും. ഈ മാസം 27ന് സുധാകരൻ ഡൽഹിയിലെത്തും.കേരളത്തിലെ നേതാക്കളുമായി ഹൈക്കമാൻഡ് ഡൽഹിയിൽ കഴിഞ്ഞ ദിവസം ചർച്ച നടത്തിയപ്പോൾ കെ സുധാകരനെയും വിളിപ്പിച്ചിരുന്നു. എന്നാൽ അന്ന് സുധാകരന് എത്താൻ കഴിഞ്ഞില്ല. കെപിസിസി അധ്യക്ഷനാകാൻ താത്പര്യമുണ്ടെന്ന് കെ സുധാകരൻ പ്രതികരിച്ചു. ഇക്കാര്യം എഐസിസി നേതൃത്വത്തെ അറിയിച്ചു. ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും സുധാകരൻ പറഞ്ഞു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London