തന്നെ ഹൈക്കമാൻഡ് വിളിപ്പിച്ചില്ലെന്ന് മാധ്യമങ്ങളോട് കോൺഗ്രസ് നേതാവ് കെ സുധാകരൻ എംപി. കെപിസിസി പ്രസിഡന്റ് സ്ഥാനത്തെ കുറിച്ച് ഒരു വിവരവും ഔദ്യോഗികമായി ലഭിച്ചിട്ടില്ല. ഭൂരിപക്ഷം നിയമസഭാ സീറ്റുകളിലേക്കുമുള്ള യുഡിഎഫ് സ്ഥാനാർത്ഥി പട്ടിക പത്താം തീയതിക്കുള്ളിൽ ഉണ്ടാകും. എൽഡിഎഫിന് ജയിൽ ഉറപ്പാണെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
പി ജയരാജന്റെ സ്ഥാനാർത്ഥിത്വം സിപിഐഎമ്മിന്റെ ആഭ്യന്തര കാര്യമാണ്. ജയരാജനും എമ്മും നടത്തിയ ചർച്ച നേതൃത്വം അറിഞ്ഞിട്ടുള്ളതാണെന്നും കെ സുധാകരൻ. ജോസഫ് വിഭാഗവുമായുള്ള തർക്കം പരിഹരിക്കും. കെ എം ഷാജി കാസർഗോട്ട് മത്സരിക്കുമെന്ന വാർത്ത മാധ്യമങ്ങൾ ഉണ്ടാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു. കെ എം ഷാജി മത്സരിച്ച് വിജയിക്കുമെന്നും സുധാകരൻ.
കൊള്ളക്കാരൻ ആണ് നാട് ഭരിക്കുന്നത്. കൊള്ളസംഘത്തിനാണ് കേരളത്തിന്റെ മുഖ്യമന്ത്രി നേതൃത്വം കൊടുക്കുന്നത്. കോടിയേരി ബാലകൃഷ്ണന്റെ ഭാര്യയുടെ ഫോണിന്റെ കഥ പുറത്തുവരട്ടെ. തൊഴിലാളി കുടുംബത്തിൽ നിന്ന് വന്ന നേതാക്കളുടെ മക്കൾക്ക് കോടികളുടെ ആസ്തിയുണ്ട്. ഇതൊക്കെ ഉദ്യോഗസ്ഥർ അന്വേഷിക്കുന്നുണ്ടെന്നും സുധാകരൻ പറഞ്ഞു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London