ശബരിമല വിഷയത്തിൽ ഒരു മത വിഭാഗത്തിന്റെ വികാരങ്ങളെ കുത്തിനോവിച്ച മുഖ്യമന്ത്രി പിണറായി വിജയൻ വഖഫ് പ്രശ്നത്തിൽ കാട്ടിയ മലക്കംമറിച്ചിൽ വിശ്വസനീയമല്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ എംപി. വഖഫ് ബോർഡിലെ നിയമനം പി.എസ്.സിക്ക് വിട്ട സർക്കാർ, സമുദായത്തെ തെറ്റിദ്ധരിപ്പിച്ച് നിയമം നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
നിയമനം പി.എസ്.സിക്ക് വിടാൻ വഖഫ് ആവശ്യപ്പെട്ടില്ല. സർക്കാരിന്റെ തീരുമാനം ഏകപക്ഷീയമാണ്. അത് ഉൾക്കൊള്ളാൻ പൊതുസമൂഹത്തിന് കഴിയില്ല. സമുദായത്തിന്റെ മൗലികാവകാശത്തിൽ സർക്കാരിന് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
വഖഫ് ബോർഡിലെ പി.എസ്.സി നിയമന തീരുമാനത്തിൽ നിന്നും പിൻമാറിയെന്നത് സത്യസന്ധമാണെങ്കിൽ സർക്കാർ അതിൽ ഉറച്ചു നിൽക്കണം. അനുകൂല സാഹചര്യം ലഭിക്കുമ്പോൾ പിന്നീട് നിലപാട് മാറ്റരുതെന്നും സുധാകരൻ പറഞ്ഞു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London