മുഖ്യമന്ത്രി പിണറായി വിജയനെ വ്യക്തിപരമായി ആക്രമിച്ച് കെ സുധാകരൻ എം പി. ചെത്തുകാരൻ്റെ മകനെന്ന് പറഞ്ഞാണ് അധിക്ഷേപം. കോരേട്ടൻ്റെ മകന് അകമ്പടിയായി നാൽപത് വണ്ടികളാണുള്ളതെന്നും സുധാകരൻ പറഞ്ഞു. പത്താം ക്ലാസുകാരിയായ തെരുവോര പെൺകുട്ടിയെ കൊണ്ടുപോയി വലിയ ശമ്പളം കൊടുത്ത ആളാണ് മുഖ്യമന്ത്രി. ജനം അറിയാതിരിക്കാനുള്ള രഹസ്യമുള്ളതിനാലാണ് സ്വപ്നയെ അറിയില്ലെന്ന് പറഞ്ഞത്. ജനങ്ങളുടെ മുഖത്ത് നോക്കി കളവ് പറയാൻ തൊലിക്കട്ടിയുള്ള ആളാണ് മുഖ്യമന്ത്രിയെന്നും കെ. സുധാകരൻ ആക്ഷേപിച്ചു.
നേരത്തേയും മുഖ്യമന്ത്രിക്കെതിരെ സുധാകരൻ ‘ചെത്തുകാരൻ’ പരാമർശം നടത്തിയിട്ടുണ്ട്. ചെത്തുകാരന്റെ കുടുംബത്തിൽ നിന്ന് വന്ന ഒരാൾക്ക് സഞ്ചരിക്കാൻ ഹെലികോപ്റ്റർ എന്നാണ് സുധാകരൻ അധിക്ഷേപിച്ചത്. മുൻപ് തലശേരിയിൽ നടന്ന യോഗത്തിലായിരുന്നു സുധാകരന്റെ വിവാദ പരാമർശം.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London